കല്‍പ്പറ്റയില്‍ യോഗ പ്രദര്‍ശനവും മത്സരവും 21ന്
കല്‍പ്പറ്റ: ജില്ലാ യോഗാ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 21ന് കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡ് പരിസരത്ത് യോഗാ പ്രദര്‍ശനം നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട യോഗാ ക്ലബുകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടവര്‍ ഒരുക്കുന്ന ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന യോഗാ പ്രദര്‍ശനം വൈകിട്ട് 4.30ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ സി.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
ജൂലൈ രണ്ടിന് കല്‍പ്പറ്റയില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സ്ത്രീ പുരുഷ വിഭാഗങ്ങളിലായി ഒന്‍പത് വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. വ്യക്തിഗത ഇനങ്ങള്‍ക്ക് പുറമേ ആര്‍ട്ടിസ്റ്റിക് പെയര്‍, ആര്‍ട്ടിസ്റ്റിക് റിഥമിക് യോഗ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങള്‍ക്കും മത്സരം ഉണ്ടാകും. മത്സരങ്ങള്‍ക്ക് വ്യക്തികള്‍ 200 രൂപയും പ്രത്യേക ഇനങ്ങള്‍ക്ക് 100 രൂപയുമാണ് ഫീസ്. യോഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ നിര്‍ദേശിക്കുന്ന 10 യോഗാസനങ്ങളാണ് മത്സര ഇനങ്ങളില്‍ ഓരോ വിഭാഗത്തിലും അവതരിപ്പിക്കേണ്ടത്. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ 27നകം സെക്രട്ടറി, വയനാട് യോഗാ അസോസിയേഷന്‍ വൈത്തിരി കാര്‍ഷിക വികസന ബാങ്ക്, കല്‍പ്പറ്റ എന്ന വിലാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ജൂലൈ രണ്ടിന് രാവിലെ ഒന്‍പതിന് രണ്ട് ഫോട്ടോയും ജനന തീയതി തെളിയിക്കുന്ന രേഖകള്‍ സഹിതം മത്സരം നടക്കുന്ന വൈത്തിരി കാര്‍ഷിക വികസന ബാങ്ക്, കല്‍പ്പറ്റ ഹാളില്‍ റിപ്പോര്‍ട്ട് ചെയ്യണം. വാര്‍ത്താസമ്മേളനത്തില്‍ കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രന്‍, യോഗാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം. സെയ്ത്, സെക്രട്ടറി എം.ടി. ഫലിപ്പ്, വൈസ് പ്രസിഡന്റ് കെ. ശിവദാസന്‍ വര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."