HOME
DETAILS

ഗ്രാമ ന്യായാലയക്ക് പുതിയ ആസ്ഥാനമൊരുങ്ങുന്നു

  
backup
November 09 2018 | 06:11 AM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af

ശ്രീകൃഷ്ണപുരം: പുതിയ ഗ്രാമ ന്യായാലയത്തിനു എം.പി രാജേഷ് എം.പി ശിലയിട്ടു. ഗ്രാമീണ ജനതക്ക് ചെലവ് കുറഞ്ഞ നിലയിലും ഏറ്റവും വേഗത്തിലും പ്രദേശിക തലത്തിലും നീതിന്യായ സേവന സൗകര്യങ്ങള്‍ ഉറപ്പു വരുത്താന്‍ ലക്ഷ്യമിട്ടാണ് ഗ്രാമീണ കോടതികള്‍ ആരംഭിച്ചിരിക്കുന്നത്.
ഇതനുസരിച്ച് കേരളത്തിലാരംഭിച്ച 30 ഗ്രാമീണ കോടതികളില്‍ മൂന്നെണ്ണം പാലക്കാട് ജില്ലയിലായിരുന്നു. ഇതില്‍ ജില്ലയിലെ പ്രഥമ ഗ്രാമ ന്യായാലയ 2016 നവംബര്‍ അഞ്ചിന് ആരംഭിച്ചത് ശ്രീകൃഷ്ണപുരത്തായിരുന്നു. ശ്രീകൃഷ്ണപുരം ബ്ലോക്കിലെ പഴയ ഓഫിസ് കെട്ടിടത്തിലാണ് നിലവില്‍ ഗ്രാമ ന്യായാലയ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഒരു ന്യായാധികാരി ഉള്‍പ്പെടെ 12 പേരാണ് ജീവനക്കാരായിട്ടുള്ളത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 1080 കേസുകള്‍ റജിസ്റ്റര്‍ ചെയ്യുകയും 991 കേസുകള്‍ തീര്‍പ്പാക്കുകയും ചെയ്തീട്ടുണ്ട്. ഗ്രാമ ന്യായാലയക്ക് സ്വന്തമായൊരു കെട്ടിടം വേണമെന്ന ആവശ്യത്തിന് 20 സെന്റ് സ്ഥലം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍അനുവദിച്ചിട്ടുണ്ട്. ഇവിടെ ഗ്രാമ ന്യായാലയക്ക് സ്വന്തമായൊരു ആസ്ഥാന മന്ദിരം നിര്‍മിക്കുന്നതിന് എം.പിയുടെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പെടുത്തി 45 ലക്ഷം രൂപ അനുവദിച്ചിരിക്കയാണ്. ശിലാസ്ഥാപന ചടങ്ങില്‍ ഒറ്റപ്പാലം എം.എല്‍.എ പി. ഉണ്ണി അധ്യക്ഷനായി, ഗ്രാമ ന്യായാലയ ന്യായാധികാരി കെ. കാര്‍ത്തിക ആമുഖ പ്രഭാഷണം നടത്തി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.എന്‍ ഷാജു ശങ്കര്‍, കെ. ജയദേവന്‍, കെ.അംബുജാക്ഷി, ഷീബ പാട്ടത്തൊടി, ജില്ലാ പഞ്ചായത്തംഗം എം.കെ ദേവി, ജ്യോതി വാസന്‍, ഉഷാകുമാരി, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ജയപ്രകാശ്, എന്‍. ഹരിദാസന്‍, വി.പി ജയപ്രകാശ് കെ.രാമകൃഷ്ണന്‍ മാസ്റ്റര്‍, പി.എ തങ്ങള്‍, എന്‍. അബ്ദുള്‍ റഹ്മാന്‍, വി. വിശ്വനാഥന്‍, കെ. നിര്‍മ്മല, കെ.വിനോദ് കുമാര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago