മുഖംമൂടി സംഘം മലയാളികളെ കൊള്ളയടിച്ചു
ഗുണ്ടില്‍പേട്ട്: ബംഗളൂരു-മൈസൂര്‍ യാത്രാമദ്ധ്യേ ശ്രീരംഗണപട്ടണത്തിന് സമീപം ജീപ്പില്‍ യാത്രചെയ്യുകയായിരുന്ന കേണിച്ചിറ സ്വദേശികളില്‍ നിന്നു പണവും, മൊബൈല്‍ ഫോണും തട്ടിയെടുത്തതായി പരാതി.
കേണിച്ചിറ സ്വദേശികളായ എ.ബി ജയപ്രകാശ്, പി.ഡി ഷൈജു, ഷിജു എന്നിവരെയാണ് ആധുധധാരികളായ മുഖംമൂടി സംഘം ആക്രമിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നു ജൈവ പച്ചക്കറികളെടുത്ത് ബംഗളൂരുവില്‍ വില്‍പ്പന നടത്തി തിരികെ വരുന്ന വഴിക്കാണ് കൊള്ളയടിക്കപ്പെട്ടത്.
യാത്രക്കിടയില്‍ ഇവര്‍ വണ്ടി റോഡരികില്‍ നിര്‍ത്തി ഉറങ്ങുമ്പോഴാണ് മുഖംമൂടി ധാരികളായ ഒരു സംഘം കൊള്ളക്കാര്‍ വാഹനം വളഞ്ഞത്. ജയപ്രകാശിന്റെയും, ഷൈജുവിന്റെയും കൈയിലുണ്ടായിരുന്ന 7,000 രൂപ, എ.ടി.എം കാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ ബലമായി പിടിച്ചുവാങ്ങി. വാഹനത്തിന്റെ ഡ്രൈവറായ ഷിജുവിനെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ശ്രീരംഗപട്ടണം പൊലിസ് സ്റ്റേഷനിലെത്തി പരാതി നല്കി. ഉന്നതപൊലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ മുതല്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."