ജലീല്‍ വിഷയത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും, ഷാജിയെ അയോഗ്യനാക്കിയ വിധി സ്വാഗതാര്‍ഹം; കാനം
കൊല്ലം: കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി നടപടി വര്‍ഗീയതയ്‌ക്കെതിരായ വിധിയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. വര്‍ഗീയത ഉപയോഗിച്ച് വോട്ടുപിടിക്കരുതെന്നു ജനപ്രാതിനിധ്യ നിയമത്തില്‍ത്തന്നെ പറയുന്നുണ്ട്. മദര്‍ തെരേസയുടെ ചിത്രവുമായി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയെന്ന കേസില്‍ അയോഗ്യനായ പി.സി തോമസിന് കുറച്ചുകാലം തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കഴിയാതെവന്നിട്ടുണ്ട്. അപ്പീലിന് പോയാല്‍ ഷാജിക്കെതിരായ കേസ് ഇനി സുപ്രിംകോടതിയും രാഷ്ട്രപതിയും അംഗീകരിക്കണം. അതിന് കാലം കുറേയെടുക്കുമെന്ന് കാനം പറഞ്ഞു.
കെ.ടി ജലീല്‍ വിഷയത്തില്‍ എല്ലാ വശവും പരിശോധിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നും വിവാദം മുന്നണിക്ക് ക്ഷീണം ഉണ്ടാക്കിയിട്ടില്ലെന്നും കാനം പറഞ്ഞു.
സുപ്രിംകോടതി വിധി നിലനില്‍ക്കെ ശബരിമല വിഷയത്തില്‍ വിഗ്രഹവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള രഥയാത്ര നടത്തുകയാണ്. ഈ യാത്രയില്‍ പി.സി തോമസും അണിചേര്‍ന്നു. നിയമത്തിന് മുകളിലാണ് വിശ്വാസമെന്ന് സ്ഥാപിക്കാനുള്ള വലിയ ശ്രമമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ജനങ്ങളുടെ ദുര്‍ബല മനസ് മുതലെടുക്കാനുള്ള ശ്രമങ്ങളില്‍ നിന്നും മുഖ്യധാരാ രാഷ്ട്രിയ പാര്‍ട്ടികള്‍ ഒഴിവാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."