കാട്ടാനശല്യം; ഭീതി ഒഴിയാതെ മുണ്ടക്കൈ
മുണ്ടക്കൈ: മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെ ഭീതിയിലാഴ്ത്തി കാട്ടാനകളുടെ വിളയാട്ടം. വ്യാപക കൃഷിനാശമാണ് കാട്ടാനകള്‍ വരുത്തുന്നത്.
മുണ്ടക്കൈ പുഞ്ചിരിമട്ടം, ചൂരല്‍മല, സ്‌കൂള്‍ റോഡ് പടവെട്ടിക്കുന്ന് എന്നിവിടങ്ങളിലാണ് കാട്ടാനകള്‍ പതിവായി ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ പടവെട്ടികുന്നില്‍ ആനക്ക് മുന്നില്‍ അകപ്പെട്ട യുവാവ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. യുവാവിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ പിന്നീട് പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്.
കാട്ടാനയിറങ്ങുന്നത് പതിവായതോടെ സന്ധ്യയായാല്‍ വീടിന് പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ് പ്രദേശവാസികള്‍.
എന്നാല്‍ ആനയിറങ്ങിയാല്‍ സൈറണ്‍ മുഴക്കി ആനയെ തുരത്തുന്നതെല്ലാതെ ശാശ്വത പരിഹാരം കാണാന്‍ വനം വകുപ്പ് ഇതുവരെ നടപടിയെടുത്തിട്ടില്ല. പ്രദേശത്ത് ആവശ്യത്തിന് പ്രതിരോധ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് വന്യമൃഗ ശല്യം രൂക്ഷമാകാന്‍ കാരണം. ചക്ക സീസണ്‍ ആരംഭിച്ചതോടെയാണ് കാട്ടാന കൂട്ടമായി ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്.
മുണ്ടക്കൈ പുഞ്ചിരി മട്ടത്ത് വനാതിര്‍ത്തിയില്‍ വൈദ്യുതി ഫെന്‍സിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതു കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നു പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."