മതവിവേചനം: ഇന്ത്യന്‍ വംശജന് രണ്ടുകോടി നഷ്ടപരിഹാരം
ന്യൂയോര്‍ക്ക്: മതവിവേചനത്തിനിരയായ ഇന്ത്യന്‍ വംശജനുള്‍പ്പെടെയുള്ള രണ്ടു തൊഴിലാളികള്‍ക്ക് പ്രമുഖ അമേരിക്കന്‍ മള്‍ട്ടിനാഷനല്‍ കമ്പനിയായ ഹാലിബര്‍ട്ടന്‍ 2,75,000 ഡോളര്‍ (ഏകദേശം രണ്ടുകോടി രൂപ) നഷ്ടപരിഹാരമായി നല്‍കും. യു.എസിലെ സമതൊഴിലവസര കമ്മിഷന്റെ ഉത്തരവനുസരിച്ചാണിത്.
ഇന്ത്യന്‍ വംശജനും സിറിയന്‍ വംശജനുമായ രണ്ടു തൊഴിലാളികളെ കമ്പനിയിലെ മറ്റു തൊഴിലാളികള്‍ ഭീകരബന്ധമുള്ളവരാണെന്ന് ആരോപിച്ചതാണ് പ്രശ്‌നമായത്. ഊര്‍ജവ്യവസായ കമ്പനിയായ ഹാലിബര്‍ട്ടനില്‍ 55,000 പേര്‍ ജോലി ചെയ്യുന്നുണ്ട്. മതവിവേചനത്തിനിരയായ ഇരുവര്‍ക്കും നിശ്ചിത തുക നല്‍കാമെന്ന് കമ്പനി സമ്മതിച്ചു.
കമ്പനിയുടെ എണ്ണപ്പാടത്ത് ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജനായ മിര്‍ അലി, കൂടെ ജോലി ചെയ്യുന്ന സിറിയന്‍ വംശജനായ ഹസന്‍ സ്‌നോബര്‍ എന്നിവരാണ് സഹപ്രവര്‍ത്തകരുടെ മതവിവേചനത്തിനിരയായത്. മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും മുസ്‌ലിം പേരുകാരായതിനാല്‍ ഇവരെ ഐ.എസുമായി ബന്ധമുള്ള ഭീകരരെന്ന് ആക്ഷേപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."