പുതിയ ചിറ നിര്‍മിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
അങ്ങാടിപ്പുറം: വൈലോങ്ങരയിലെ നെല്‍ വയലിനടുത്തെ ചിറ തകര്‍ന്ന സംഭവം പഞ്ചായത്തിന്റെ ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തകര്‍ന്ന തോട്ടോപാടം ചിറയും കിഴക്കേമുക്ക് ചിറയും പുനര്‍ നിര്‍മിക്കാന്‍ വേണ്ട പദ്ധതി തയാറാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.കേശവന് സുപ്രഭാതത്തോട് പറഞ്ഞു.
ഈ രണ്ടു ചിറകളും ഇനി അറ്റകുറ്റപണികള്‍ നടത്താന്‍ സാധ്യമല്ല. പുതിയ ചിറയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലാത്ത അവസ്ഥയാണിപ്പോളുള്ളത്. എന്നാല്‍ തോടരുവിലൂടെ വെള്ളം ഒഴുകുന്നതിനാല്‍ താല്‍ക്കാലിക ജോലികളും നടക്കുകയില്ല. എന്നാല്‍ താല്‍ക്കാലികമായി ചിറകള്‍ കെട്ടി ഇവിടുത്തെ വെള്ളം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തില്‍ തരിശുഭൂമിയായി കിടക്കുന്ന 50 ഏക്കറോളം വരുന്ന ഭൂമി ഈ വര്‍ഷം മുതല്‍ കൃഷിയോഗ്യമാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
ഈ ചിറയുടെ ശോചനീയാവസ്ഥ അധികൃതരെ ഇതിനു മുന്‍പ് തന്നെ അറിയിച്ചതാണെന്നും പദ്ധതികള്‍ ലഭിച്ചാല്‍ ചിറകളുടെ പുനരുദ്ധാരണം നടത്താനാകുമെന്നും അങ്ങാടിപ്പുറം കൃഷി ഓഫീസര്‍ പി. സുരേഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."