വിജയ് ചിത്രം സര്‍ക്കാരിനെതിരെ എ.ഐ.എ.ഡി.എം.കെയുടെ പ്രക്ഷോഭം; അറസ്റ്റ് ചെയ്യുമെന്ന സൂചനയെത്തുടര്‍ന്ന് സംവിധായകന്‍ മുന്‍കൂര്‍ ജാമ്യമെടുത്തു
ചെന്നൈ: തമിഴ് താരം വിജയ് നായകനായ സര്‍ക്കാര്‍ എന്ന ചിത്രത്തിനെതിരെ തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ പ്രക്ഷോഭം. സിനിമയുടെ പ്രചരണത്തിനായി സ്ഥാപിച്ച കട്ടൗട്ടുകളും ഫ്‌ലക്‌സുകളും തീയേറ്ററിന് മുന്നില്‍ നിന്ന് പൊളിച്ചുനീക്കുകയും പലയിടങ്ങളിലും സെക്കന്റ്‌ഷോ റദ്ദാക്കുകയും ചെയ്തു.
അതിനിടെ, തന്നെ അറസ്റ്റ് ചെയ്യുമെന്ന സൂചന ലഭിച്ചതിനാല്‍ ജാമ്യം തേടി സംവിധായകന്‍ എ.ആര്‍ മുരുഗദോസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നവംബര്‍ 27 വരെ മുരുഗദോസിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് സംരക്ഷിച്ചുകൊണ്ട് കോടതി ഉത്തരവിടുകയും ചെയ്തു.
നിലവിലെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയെ അധിക്ഷേപിക്കുന്ന വിധത്തിലുള്ളതാണെന്നും അത് നീക്കം ചെയ്യണമെന്നുമാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ മന്ത്രിമാരും രംഗത്തെത്തിയിരുന്നു. അന്തരിച്ച മുന്‍മുഖ്യ മന്ത്രി ജയലളിതയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ ചിത്രത്തിലുണ്ടെന്നും പാര്‍ട്ടി അംഗങ്ങള്‍ ആരോപിച്ചു.
സര്‍ക്കാര്‍ സിനിമയിലെ 'ഒരുവിരല്‍ പുരട്ചി' എന്ന ഗാനത്തിലെ ഒരു രംഗമാണ് എ.ഐ.എ.ഡി.എം.കെ പ്രകോപിപ്പിച്ചത്. ജയലളിത സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. സമാനമായ രീതിയില്‍ ഗാനരംഗത്തില്‍ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ കത്തിക്കുന്ന രംഗമുണ്ട് എ.ഐ.എ.ഡി.എം.കെ ആരോപിച്ചു.
ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍ അവതരിപ്പിക്കുന്ന കോമളവല്ലി എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട വിവാദ ഡയലോഗ് മ്യൂട്ട് ചെയ്യുമെന്നും വിവാദ രംഗം ചിത്രത്തില്‍ നിന്ന് ഒഴിവാക്കാമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."