HOME
DETAILS
MAL
നിയമപരമായി നേരിടും: യു.ഡി.എഫ്
backup
November 09 2018 | 19:11 PM
കൊച്ചി: കെ.എം ഷാജിയെ എം.എല്‍.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി വിധിയെ നിയമപരമായി നേരിടുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്.
അയോഗ്യതക്ക് കാരണമായി കോടതി കണ്ടെത്തിയ ലഘുലേഖ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റിയോ മുസ്്ലിംലീഗോ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചതല്ല. നേരത്തേ വിവാദമുണ്ടായ സമയത്തുതന്നെ യു.ഡി.എഫ് ഇക്കാര്യം വ്യക്തമാക്കിയതാണ്. ലഘുലേഖയുടെ വിശ്വാസ്യതയില്ലായ്മ സുപ്രിംകോടതിയെ ബോധിപ്പിക്കാന്‍ ശ്രമിക്കും. വ്യക്തിപരമായി ഒരുസ്ഥലത്തും വര്‍ഗീയത പ്രചരിപ്പിക്കുകയോ വളര്‍ത്തുകയോ ചെയ്യുന്ന ആളല്ല കെ.എം ഷാജിയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."