പേരിലൊതുങ്ങി സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന
ഒലവക്കോട്: സ്‌കൂള്‍ അധ്യയന വര്‍ഷം തുടങ്ങി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിദ്യാര്‍ഥികളെ കയറ്റിപോകുന്ന വാഹനങ്ങളുടെ പരിശോധനയും സുരക്ഷാനിരീക്ഷണവും പ്രഹസനമാകുന്നു.
സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് പൊലിസും മോട്ടോര്‍ വാഹനവകുപ്പും വലിയ മാനദണ്ഡങ്ങളാണ് വാഹനങ്ങള്‍ക്കു പ്രഖ്യാപിച്ചിരുന്നത്. ഇതിനു വിധേയമാകാതെ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കെതിരേയും ഡ്രൈവര്‍മാര്‍ക്കെതിരേയും കര്‍ശന നടപടിയുണ്ടാകുമെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കാര്യങ്ങളെല്ലാം പഴയപടിയാണ്.
ബന്ധപ്പെട്ടവരാരും തന്നെ പരിശോധനയ്ക്ക് മുതിര്‍ന്നിട്ടില്ല. വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കുള്ള നിയമം സര്‍ക്കാര്‍ കര്‍ശനമാക്കി എല്ലാവര്‍ഷവും ഉത്തരവു പുറപ്പെടുവിക്കാറുണ്ടെങ്കിലും ഇതൊന്നും പ്രായോഗികമാകാറില്ല. ഡ്രൈവര്‍മാര്‍ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണമെന്ന ഉത്തരവും നാമമാത്രമായാണ് നടപ്പാകുന്നത്.
മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെ മാത്രമേ വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടുപോകാന്‍ അനുവാദം നല്‍കുന്നുള്ളു, എന്നാല്‍ ഇതിന്റെ പരസ്യമായ ലംഘനം വ്യാപക കാഴ്ചയാണ്. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ അധികൃതരും ഇതുവരെയും രംഗത്തിറങ്ങിയിട്ടില്ല. മോട്ടോര്‍ വാഹനവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായാണ് കര്‍ശനടപടി സ്വീകരിക്കുന്നതിനു തീരുമാനിച്ചത്.
സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോകുന്ന വാഹനത്തിനൊപ്പം ഡ്രൈവര്‍ക്കും വാഹനം ഓടിക്കാന്‍ സാക്ഷ്യപത്രം നല്‍കിയിരുനു. എന്നാല്‍ ഇതു വാങ്ങിയവരൊന്നുമല്ല ഇവ ഓടിക്കുന്നത്. ഇത്തരക്കാര്‍ക്ക് 5000 രൂപ വരെ പിഴ ചുമത്താവുന്നതാണ്.
വിദ്യാര്‍ഥികളെ കയറ്റുന്ന നിരവധി വാഹനങ്ങള്‍ ഇനിയും ഫിറ്റനസ് എടുക്കാതെ ഓടുന്നുണ്ട്. ഇവ കണ്ടെത്തുന്നതിനോ നടപടിയെടുക്കുന്നതിനോ അധികൃതര്‍ തയ്യാറാകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."