പെരിന്തല്‍മണ്ണ നഗരസഭയില്‍ തണല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നു
പെരിന്തല്‍മണ്ണ: നഗരസഭയില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം തണല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ മൂന്നാം ഘട്ട പ്രകാരമാണ് മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നത്. പെരുമ്പിലാവ് ഹൈവേയില്‍ കുന്നപ്പള്ളി മുതല്‍ പട്ടാമ്പി റോഡ് ജങ്ഷന് വരെയും ചെര്‍പ്പുളശ്ശേരി റോഡില്‍ പാലോളിപറമ്പ് മുതല്‍ പട്ടാമ്പി റോഡ് ജങ്ഷന് വരെയും മാനത്തുമംഗലം പൊന്ന്യാകുര്‍ശ്ശി ബൈപ്പാസിലും ര@ണ്ട് സൈഡുകളിലും പുല്ലുവെട്ടി നിരപ്പാക്കി വിവിധ തണല്‍ മരങ്ങളും മാവ്, പുളി, തുടങ്ങിയ ഫലവൃക്ഷ തൈകള്‍ നടുകയും ആവശ്യമായ സ്ഥലങ്ങളില്‍ ഗ്രില്‍ പിടിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തിയാണ് ആരംഭിച്ചത്.
കുന്നപ്പള്ളിയില്‍ ആരംഭിച്ച മൂന്നാം ഘട്ട തൊഴില്‍ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്മാന് എം. മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു.
നിഷി അനില്‍രാജ്, പത്തത്ത് ആരിഫ്, കൗണ്‍സിലര്‍മാരായ അന്‍വര്‍ കളത്തില്‍, കെ.സുരേഷ്, അമ്പിളി മനോജ്, കെ.ടി ഉണ്ണി, പി.നിര്‍മല, ലക്ഷ്മി കൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."