സ്‌ക്രാപ്പ് മാലിന്യങ്ങള്‍ നാട്ടില്‍നിന്ന് നീക്കം ചെയ്യണമെന്ന്
പട്ടാമ്പി: ഡെങ്കിപനി ബാധിച്ച് മൂന്ന് പേര്‍ മരണത്തിന് കീഴടങ്ങിയതോടെയാണ് കാരക്കാട് ഗ്രാമം സ്‌ക്രാപ് മാലിന്യങ്ങള്‍ നാട്ടില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അധികാരികളുടെ മുന്നിലെത്തുന്നത്. നാട്ടില്‍ വര്‍ഷങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ശേഖരിച്ച് കൂട്ടുന്ന ഇ മാലിന്യങ്ങളടക്കമുള്ള വസ്തുക്കള്‍ കാരക്കാട് കേന്ദ്രമാക്കിയാണ് വേര്‍തിരിച്ച് കയറ്റിഅയക്കുന്നത്.
ആയിരകണക്കിന് തൊഴിലാളികളുടെ നേതൃത്വത്തില്‍ അനധികൃതമായി നടത്തുന്നതും അല്ലാത്തതുമായ സ്‌ക്രാപ്പ് കച്ചവടം ജില്ലയിലെ പ്രധാനകയറ്റുമതി കേന്ദ്രം ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ കാരക്കാടാണ്.
ദിനംപ്രതി അന്യസംസ്ഥാനങ്ങളിലേക്ക് ഇവിടെ നിന്ന് വിവിധ തരം സ്‌ക്രാപ്പ് വസ്തുക്കള്‍ വേര്‍തിരിച്ച് അയക്കുന്നത്. തുഛമായ വിലക്ക് വീടുകളില്‍ നിന്നും ശേഖരിക്കുന്ന ഇത്തരം വസ്തുക്കള്‍ ഉയര്‍ന്ന വിലക്ക് ടണ്‍ കണക്കിന് ഫാക്ടറികളിലേക്ക് കൈമാറ്റം ചെയ്യുന്നത്. അതിനാല്‍ തന്നെ വര്‍ഷങ്ങളായി പ്രദേശത്തെ കച്ചവടക്കാര്‍ക്ക് ഉപജീവനമാര്‍ഗമായ തൊഴിലിലൂടെ നാടിനെ നിത്യരോഗികളുടെ നാടാക്കി മാറ്റിയ വസ്തുതയും മറച്ചുവെക്കുന്നില്ല.
കാന്‍സര്‍ ബാധിച്ച് കൂടുതല്‍ പേരും ജില്ലയില്‍ മരണപ്പെട്ടത് കാരക്കാട് പ്രദേശത്താണന്നുള്ള വിവരം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈദ്യുത വയറുകള്‍ കത്തിച്ചും വാഹനങ്ങളുടെ ടയറുകളും മറ്റും കത്തിച്ച് പുകശ്വസിക്കുന്നതിലൂടെ ചെറിയകുട്ടികള്‍ മുതല്‍ വയോധികരടക്കമുള്ളവര്‍ക്ക് പിടിപ്പെട്ട രോഗങ്ങള്‍ പ്രദേശത്ത് നിരവധിയാണ്.
അടുത്തിടെ ഡെങ്കിപനി ബാധിച്ച് വിദ്യാര്‍ഥിനിയടക്കം മൂന്ന്‌പേരുടെ മരണത്തിന് കാരണമായതോടെ വീട്ടമ്മമാരും നാട്ടുകാരും ഒറ്റകെട്ടായി സ്‌ക്രാപ്പ് മാലിന്യങ്ങള്‍ നാട്ടില്‍ നിന്നും തുടച്ച് നീക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. അതെ സമയം സ്‌ക്രാപ്പ് കച്ചവടം നടത്തുന്ന ഉടമകള്‍ അനുയോജ്യമായ സ്ഥലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കണ്ടത്തിതന്നാല്‍ സ്‌ക്രാപ്പ് വസ്തുക്കള്‍ അവിടേക്ക് മാറ്റുവാന്‍ സാധിക്കുമെന്നും ഇതുസംബന്ധിച്ച് അധികാരികളുടെ മുന്നില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."