പ്രണയത്തിന്റെ പേരില്‍ വീണ്ടും അരുംകൊല; കൊച്ചിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ യുവാവ് തീകൊളുത്തി കൊന്നു; പിന്നാലെ യുവാവും മരിച്ചു
കൊച്ചി: അര്‍ധരാത്രി വീട്ടില്‍ക്കയറി പ്ലസ്ടു വിദ്യാര്‍ഥിനിയെ പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തി. പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്‌നു സമീപം പദ്മാലയത്തില്‍ ഷാലന്റെ മകള്‍ ദേവികയും (പാറു 17), പറവൂര്‍ സ്വദേശി മിഥുനുമാണ് മരിച്ചത്.
ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. പ്രേമാഭ്യര്‍ഥന നിരസിച്ചതാണു കൊലയ്ക്കു പിന്നിലെന്നാണ് സൂചന. സുഹൃത്തിന്റെ ബൈക്കില്‍ ഷാലന്റെ വീട്ടിലെത്തിയ മിഥുന്‍ വാതിലില്‍ മുട്ടി വീട്ടുകാരെ ഉണര്‍ത്തിയ ശേഷം ഷാലനോട് മകളെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഉറക്കമുണര്‍ന്നെത്തിയ ദേവികയുടെ മേല്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഒപ്പം മിഥുന്റെ ദേഹത്തേക്കും തീ പടര്‍ന്നു. ദേഹത്ത് പെട്രോള്‍ ഒഴിച്ചുകൊണ്ടായിരുന്നു മുഥുന്‍ വീട്ടില്‍ എത്തിയത്. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവിനും പൊള്ളലേറ്റു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലിസ് എത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍വച്ചാണ് ഇരുവരും മരിച്ചത്.
മിഥുന്‍ പെണ്‍കുട്ടിയുടെ അകന്ന ബന്ധുകൂടിയാണ്. ഇരുവരുടേയും മൃതദേഹങ്ങള്‍ കളമശ്ശേരി പൊലിസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. മിഥുന്‍ പെണ്‍കുട്ടിയോട് പല തവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പെണ്‍കുട്ടി ഇത് നിഷേധിക്കുകയായിരുന്നു.
പൊലിസ് സംഭവസ്ഥലത്തെത്തി കൂടുതല്‍ അന്വേഷണം നടത്തുകയാണ്. അതേസമയം പൊലിസിന്റെ ഭാഗത്ത് നിന്നും ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
plus one student burnt to death in kochi over love
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."