HOME
DETAILS
MAL
ശബരിമല: ദേവസ്വം ബോര്‍ഡിന് വേണ്ടി ആര്യാമ സുന്ദരം ഹാജരാകും
backup
November 09 2018 | 19:11 PM
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ആര്യാമ സുന്ദരം ഹാജരാകുമെന്നു പ്രസിഡന്റ് എ. പദ്മകുമാര്‍.
പുനഃപരിശോധനാ ഹരജികള്‍ 13ന് പരിഗണിക്കുമ്പോള്‍ ആര്യാമ സുന്ദരം ദേവസ്വം ബോര്‍ഡിന്റെ നിലപാട് അറിയിക്കും. വിധിയുമായി ബന്ധപ്പെട്ട് സുപ്രിംകോടതി എന്തു തീരുമാനമെടുത്താലും നടപ്പാക്കാനുള്ള ബാധ്യത ഭരണഘടനാസ്ഥാപനമായ ദേവസ്വം ബോര്‍ഡിനുണ്ട്.
ഹരജികള്‍ പരിഗണിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡിന് കോടതിയില്‍ അഭിപ്രായം പറയേണ്ട സാഹചര്യമുണ്ടായാല്‍ മാത്രമായിരിക്കും നിലപാട് വ്യക്തമാക്കുക.
ആര്യാമ സുന്ദരവുമായി ചര്‍ച്ചനടത്താനും ആവശ്യമായ വിവരങ്ങള്‍ കൈമാറാനും ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പദ്മകുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."