അമ്മാവന്റെ മകനെ എം.ഡിയായി നിയമിച്ചവരാണ് ജലീലിനെതിരേ ആരോപണമുന്നയിക്കുന്നത്: ഐ.എന്‍.എല്‍
കോഴിക്കോട്: മന്ത്രിയുടെ അമ്മാവന്റെ മകനെ എം.ഡിയായി നിയമിച്ചവരാണ് ഇപ്പോള്‍ കെ.ടി ജലീലിനെതിരേ രംഗത്തുവന്നിരിക്കുന്നതെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ.പി അബ്ദുല്‍വഹാബ്. ഐ.എന്‍.എല്‍ കോഴിക്കോട് ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷനും പി.എം അബൂബക്കര്‍, എസ്.എ പുതിയവളപ്പില്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് ഭരണകാലത്ത് മന്ത്രി മഞ്ഞളാംകുഴി അലിയുടെ ബന്ധുവായ ഹനീഫ് പെരിഞ്ചേരിയെയാണ് ന്യൂനപക്ഷ കോര്‍പറേഷന്‍ എം.ഡിയായി നിയമിച്ചത്. ഇടതുമുന്നണിയിലേക്കുള്ള ഐ.എന്‍.എല്‍ പ്രവേശനം അവസാനഘട്ടത്തിലെത്തിയിരിക്കുമ്പോള്‍ അതിനെ തകിടംമറിക്കാന്‍ ചില ഛിദ്രശക്തികള്‍ ശ്രമിക്കുകയാണ്. ന്യൂനപക്ഷ ക്ഷേമ കോര്‍പറേഷനെ ജനകീയമാക്കാനാണ് എല്‍.ഡി എഫ് സര്‍ക്കാര്‍ ശ്രമിച്ചത്. യു.ഡി.എഫ് ഭരണകാലത്ത് ഓഡിറ്റ് പോലും നടത്തിയിരുന്നില്ല. കെ.എം ഷാജിയുടെ രാഷ്ട്രീയ കാപട്യത്തിനേറ്റ തിരിച്ചടിയാണ് കോടതിവിധിയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബഷീര്‍ ബഡേരി അധ്യക്ഷത വഹിച്ചു. അതിനിടെ, അച്ചടക്ക നടപടിക്ക് വിധേയനായെന്ന് പറയപ്പെടുന്ന മുന്‍ സംസ്ഥാന സെക്രട്ടറി കെ.പി ഇസ്മാഈല്‍ പരിപാടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."