HOME
DETAILS

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ടോസിന്റെ ഭാഗ്യത്തില്‍ ഇന്ത്യ ബാറ്റിങ് തുടങ്ങി

  
backup
October 10, 2019 | 4:37 AM

india-vs-south-africa-second-test-crickte

 

പുണെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ബാറ്റിങ് തുടങ്ങി. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി റെക്കോര്‍ഡിട്ട മായങ്ക് അഗര്‍വാളും രോഹിത് ശര്‍മയുമാണ് ബാറ്റ്‌ചെയ്യുന്നത്. 8 ഓവറില്‍ വിക്കറ്റ് നഷ്ടമാവാതെ 19 റണ്‍സാണ് ഇന്ത്യയുടെ സമ്പാദ്യം. 12 റണ്‍സുമായി രോഹിതും 5 റണ്‍സുമായി മായങ്കുമാണ് ക്രീസില്‍.

ആദ്യ ടെസ്റ്റില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്. ഹനുമ വിഹാരിക്ക് പകരം ഉമേഷ് യാദവ് കളിക്കും. ദക്ഷിണാഫ്രിക്കന്‍ ടീമിലും ഒരു മാറ്റമേയുള്ളൂ. ബൗളര്‍ ഡെയ്ന്‍ പിഡെറ്റിന് പകരം ആന്‍ റിച്ച് നോര്‍ജെ കളിക്കും. മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 203 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച ഇന്ത്യ ഇപ്പോള്‍ 1- 0ന് മുന്നിലാണ്. ഈ ടെസ്റ്റ് കൂടി തോറ്റാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര നഷ്ടപ്പെടും.

മത്സരത്തിന്റെ 5 ദിവസവും മഴയ്ക്കു സാധ്യതയുണ്ട്. ഒരേയൊരു ടെസ്റ്റിനു മാത്രമാണു പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ (എം.സി.എ) സ്റ്റേഡിയം മുന്‍പ് ആതിഥ്യം വഹിച്ചത്. 2017ല്‍ നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് ആയിരുന്നു അത്. ഓസീസ് ഇടംകൈ സ്പിന്നര്‍ സ്റ്റീവ് ഒക്കിഫ് 2 ഇന്നിങ്‌സിലും 6 വിക്കറ്റ് വീതം നേടി തിളങ്ങിയ മത്സരം 333 റണ്‍സിനാണ് ഇന്ത്യ തോറ്റത്.
മത്സരം 3 ദിവസം കൊണ്ട് അവസാനിക്കുകയും ചെയ്തു. പിന്നാലെ പിച്ചിന്റെ നിലവാരം മോശമാണെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) റിപ്പോര്‍ട്ടും നല്‍കി.


India vs South Africa Second Test Crickte



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേഖലയിലെ പ്രതിസന്ധി മാസങ്ങൾക്ക് മുമ്പേ അറിയാമായിരുന്നു; വെളിപ്പെടുത്തലുമായി യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ്

uae
  •  6 minutes ago
No Image

ആഗോള വ്യാപാരത്തിന്റെ ജീവനാഡികൾ; ലോക സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കുന്ന 6 കപ്പൽ പാതകൾ ഇവ | In-Depth

International
  •  29 minutes ago
No Image

റഷ്യയുമായുള്ള എണ്ണ ഇടപാട് തുടരുമെന്ന് ഇന്ത്യ; അമേരിക്കയുടെ അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  36 minutes ago
No Image

പാക്കോയി പാലം ഉദ്ഘാടനത്തിനിടെ നാടകീയ രംഗങ്ങള്‍; പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലി നാട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല്

Kerala
  •  41 minutes ago
No Image

യുഎഇയിൽ പരുക്കേറ്റ ഇന്ത്യക്കാരടക്കമുള്ളവരെ സന്ദർശിച്ച് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  an hour ago
No Image

പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞു: ഒരാൾ മരിച്ചു

Kerala
  •  an hour ago
No Image

ദുബൈയിൽ പച്ചക്കറി, പഴം വിലക്കയറ്റം; കർശന നടപടിയുമായി ഉപഭോക്തൃ സംരക്ഷണ വകുപ്പ്, പരിശോധന ശക്തമാക്കി

uae
  •  an hour ago
No Image

ഗള്‍ഫില്‍ ആശ്വാസ വാര്‍ത്ത: അയല്‍രാജ്യങ്ങള്‍ക്ക് നേരെ ഇനിയൊരു ആക്രമണമില്ല, സൈനിക നടപടിക്ക് മാപ്പുചോദിച്ച് ഇറാന്‍ പ്രസിഡന്റ് | Iran - US- Israel War Live Updates

International
  •  an hour ago
No Image

അമേരിക്ക വഞ്ചിച്ചെന്ന പൊതുവികാരം ശക്തം; യു.എസിലെ ബില്യണ്‍ കണക്കിന് നിക്ഷേപം പിന്‍വലിച്ചേക്കും; 'ഫോഴ്‌സ് മെഷര്‍' വ്യവസ്ഥ ഗള്‍ഫ് രാജ്യങ്ങളുടെ പരിഗണനയില്‍; യു.എസിന് കനത്ത പ്രഹരം | Iran - US- Israel War Live Updates

latest
  •  an hour ago
No Image

കൊടും ചൂട്; മൂന്ന് സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

Kerala
  •  2 hours ago