HOME
DETAILS
MAL
കെ.എം ഷാജി വര്‍ഗീയതക്കെതിരേ നിലപാടെടുത്ത വ്യക്തി: കെ.പി.എ മജീദ്
backup
November 09 2018 | 19:11 PM
കോഴിക്കോട്: എക്കാലവും വര്‍ഗീയതക്കെതിരേ നിലപാടെടുത്ത വ്യക്തിയാണ് കെ.എം ഷാജിയെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
വര്‍ഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖ ഇറക്കിയെന്ന ആരോപണം വ്യാജമാണ്. ലഘുലേഖയുമായി യു.ഡി.എഫിനോ മുസ്ലിംലീഗിനോ ബന്ധമില്ലെന്ന് നേരത്തേതന്നെ വ്യക്തമാക്കിയതാണ്.
കെ.എം ഷാജിയുടെ തോല്‍വിക്കായി ചിലര്‍ ഇറക്കിയതാണ് ലഘുലേഖയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."