വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു
കോവളം: പുളിങ്കുടിയില്‍ വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു.
കരുണയില്‍ പി.കെ നമ്പീശന്റെ വീട്ടലാണ് മോഷണം നടന്നത്.മുറിയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറര പവനും പതിനായിരം രൂപയുമാണ് മോഷണം പോയത്.
ഞായറാഴ്ച രാത്രിയിലാകാം മോഷണംനടന്നതെന്നാണ് പൊലിസ് സംശയിക്കുന്നത്.
വീടിന്റ മുന്‍വശത്തെ വാതില്‍ കുത്തിപൊളിച്ച് അകത്തു കടന്നായിരുന്നു മോഷണം നടത്തിയത്.മറ്റ് മുറികളില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ വാരിവലിച്ച് പുറത്തേക്കിട്ട് അലങ്കോലപ്പെടുത്തിയ നിലയിലായിരുന്നു.
നമ്പീശനും ഭാര്യയും പൂനയില്‍ താമസിക്കുന്ന മകളുടെ വീട്ടില്‍ പോകുന്നതിനായി ഇന്നലെ രാവിലെ നെടുമ്പാശേരി എയര്‍പ്പോര്‍ട്ടില്‍ നില്‍ക്കുമ്പോഴാണ് മോഷണവിവരം അറിയുന്നത്.
രാവിലെ ലൈറ്റ് അണക്കാനെത്തിയ ബന്ധു ബിന്‍സിയാണ് വീട്ടില്‍ മോഷണം നടന്നതായി സംശയം തോന്നിയതിനെ തുടന്ന് നമ്പീശനെ ഫോണ്‍വിളിച്ച് അറിയിച്ചത്.
തുടര്‍ന്ന് യാത്ര മാറ്റിവെച്ച് ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തി വിഴിഞ്ഞം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
ഫോറന്‍സിക്,ഡോഗ് സ്ക്വാഡ് വിഴിഞ്ഞം പൊലിസ് എന്നീ വിഭാഗങ്ങള്‍ വീട്ടില്‍ തെളിവെടുപ്പ് നടത്തി.
മോഷ്ടാവിനായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി വിഴിഞ്ഞം പൊലിസ് അറിയിച്ച്.ഒരുമാസം മുമ്പ് സമീപത്തെ മുക്കോലയിലെ നാല് കടകളില്‍ മോഷണം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."