മണലെഴുത്തിലൂടെ എഴുത്തുംവായനയും തിരിച്ചുപിടിക്കാന്‍ മലയാളശാല
ആറ്റിങ്ങല്‍: പാരമ്പര്യവിദ്യാരംഭ ച്ചടങ്ങായ മണലെഴുത്തിലൂടെ എഴുത്തും വായനയും തിരിച്ചുപിടിക്കാനുളള ആറ്റിങ്ങല്‍ മലയാളശാലയുടെ ശ്രമം ശ്രദ്ധേയമായി.
ആറ്റിങ്ങല്‍ എല്‍.എം.എസ്. എല്‍.പി.എസിലാണ് വായനദിനത്തില്‍ വേറിട്ട മണലെഴുത്ത് പരിപാടി സംഘടിപ്പിച്ചത്.
കുട്ടികള്‍ ആവേശത്തോടെയാണ് ചടങ്ങില്‍ പങ്കെടുത്തത്. സാഹിത്യകാരന് വര്ക്കലഗോപാലകൃഷ്ണന് കുട്ടികളെ മണലില്‍ എഴുതിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
മലയാളശാലയുടെ പ്രസിഡന്റ് ബിനുവേലായുധന്‍, കവികളായ പകല്‍ക്കുറി വിശ്വന്, വിജയന്പാലാഴി, ആറ്റിങ്ങല്‍ ശശി, സാജന്കവലയൂര്, കെ.എസ്.സുജ, ചിത്രകാരന് സുരേഷ്കൊളാഷ്, ഹെഡ്മിസ്ട്രസ് എം.എസ്. ഗീത, പി.ടി.എ. പ്രസിഡന്റ് ആറ്റിങ്ങല്‍ ഗോപന് എന്നിവര്‍ നേതൃത്വംനല്കി.
ഇതോടനുബന്ധിച്ച് സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മലയാളശാലയുടെ വക പുസ്തകങ്ങള്‍ സമ്മാനമായി നല്കി. സ്കൂള്‍ ഗ്രന്ഥശാലയിലേയ്ക്കും പുസ്തകങ്ങള്‍ സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."