HOME
DETAILS
MAL
'എല്ലാ കള്ളന്മാര്ക്കും എങ്ങനെ മോദി എന്ന പേരുവരുന്നു': രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് പരിഗണിക്കുന്നത് ഡിസംബര്‍ പത്തിലേക്ക് മാറ്റി
backup
October 10, 2019 | 6:35 AM
ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് പരിഗണിക്കുന്നത് ഡിസംബർ പത്തിലേക്ക് മാറ്റി. എല്ലാ കള്ളൻമാർക്കും എങ്ങനെ മോദി എന്ന പേരുവന്നു എന്ന പ്രസ്താവനക്കെതിരെ ബി.ജെ.പി നേതാവ് പർണേഷ് മോദി നല്‍കിയ പരാതി പരിഗണിക്കുന്നതാണ് മാറ്റിവച്ചത്.
എല്ലാ കള്ളന്മാര്ക്കും എങ്ങനെ മോദി എന്ന പേരുവന്നു എന്ന പ്രസ്താവനക്കെതിരെ ബി.ജെ.പി നേതാവ് പര്‍ണേഷ് മോദി നൽകിയ മാനനഷ്ടക്കേസില്‍ ഹാജരാകാൻ രാഹുൽ ഗാന്ധി സൂറത്തിൽ എത്തിയിരുന്നു. ചിഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ബി എച്ച് കപാഡിയ കഴിഞ്ഞ മേയില്‍ ആണ് ഇതുസംബന്ധിച്ച സമന്‍സ് നല്‍കിയത്.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു റഫാലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബാങ്ക് തട്ടിപ്പ് കേസില്‍ നീരവ് മോദിയെയും സൂചിപ്പിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."