സമത്വസമൂഹം കെട്ടിപ്പടുക്കാനായില്ല: ഡോ. ബദ്രി നാരായണന്
തേഞ്ഞിപ്പലം: സമത്വസമൂഹം കെട്ടിപ്പടുക്കാന്‍ ഭാരതീയ ജനാധിപത്യത്തിനു സാധ്യമായിട്ടുണ്ടോയെന്ന ചോദ്യം പ്രസക്തമാണെന്നു പ്രശസ്ത സാമൂഹ്യ ചരിത്രകാരനും ഗവേഷകനും ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലാ പ്രൊഫസറുമായ ഡോ.ബദ്രി നാരായണ്‍ അഭിപ്രായപ്പെട്ടു. സമത്വ സമൂഹ നിര്‍മിതിക്കായുള്ള സമരം വിവിധ ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ തന്നെ അസമത്വം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണിതെന്ന് അദ്ദേഹം പറഞ്ഞു.
'ഉത്തരേന്ത്യയിലെ ദളിത് രാഷ്ട്രീയവും ജനാധിപത്യവും' എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠനവിഭാഗം സംഘടിപ്പിച്ച ഫ്രോണ്ടിയര്‍ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഉത്തര്‍പ്രദേശിലെ 206 ബി.എസ്.പി എംഎല്‍എമാരില്‍ 108 പേരും ഒരേ ജാതിക്കാരാണ്. ഉത്തര്‍പ്രദേശിലെ മൊത്തം ദളിത് ജനസംഖ്യയില്‍ കേവലം 12%ശതമാനം പേര് മാത്രമാണ് ഈ ജാതിക്കാരെന്നും അദ്ദേഹം പറഞ്ഞു.
ഡോ.എം.പി.മുജീബ് റഹ്മാന്, ഡോ.പി.ശിവദാസന്‍, ഡോ.എന്‍.കെ.രേണുക എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."