കെവിന്‍ കേസില്‍ പിരിച്ചുവിടപ്പെട്ട പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് വാഹനാപകടത്തില്‍ പരുക്ക്
ആര്‍പ്പൂക്കര: കെവിന്‍ വധക്കേസില്‍ മുഖ്യപ്രതിയോട് കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്ന് നടപടി നേരിട്ട പൊലിസുദ്യോഗസ്ഥര്‍ക്ക് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്.
സര്‍വിസില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐ ആയിരുന്ന കോട്ടയം റബ്ബര്‍ ബോര്‍ഡ് തെക്കുംമുറിയില്‍ ടി.എം ബിജു (47), സി.പി.ഒ അയര്‍ക്കുന്നംമുട്ടപ്പള്ളി എം.എന്‍.അജയകുമാര്‍ (37) എന്നിവരാണ് കാറപകടത്തില്‍പ്പെട്ട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്.
തലയ്ക്ക് സാരമായിപരുക്കേറ്റ ബിജു, ഓക്ലിജന്റെ സഹായത്തോടെയാണ് ശ്വാസമെടുക്കുന്നത്.എന്നാല്‍ അജയ് കുമാറിന്റെ നില കൂടുതല്‍ മെച്ചപ്പെട്ടു. ഏഴിന് പുലര്‍ച്ചെ അഞ്ചിന് കൂത്താട്ടുകുളത്തിനടുത്ത് വച്ചായിരുന്നു അപകടം. കോട്ടയത്തേക്കുള്ള യാത്രാമധ്യേ അജയന്റെ കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചായിരിന്നു അപകടം. ഇരുവരേയും ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും, ബിജുവിനെ തീവ്രപരിചരണ വിഭാഗത്തിലേക്കും അജയനെ പതിനാലാം വാര്‍ഡിലേക്കും മാറ്റി.
മെയ് 26ന് രാത്രി പട്രോളിങ്ങിനിടെ, കെവിന്‍ കേസിലെ മുഖ്യപ്രതി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നമ്പര്‍ പ്ലെയിറ്റ് ചെളി കൊണ്ട് മൂടിയിരുന്നത് കണ്ടിട്ടും, കൂടുതല്‍ അന്വേഷണം നടത്താതെ പറഞ്ഞു വിടുകയും, ഇവരില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയെന്നുമുള്ള കുറ്റം ആരോപിച്ചാണ് ജില്ലാ പൊലിസ് മേധാവി, ബിജുവിനെ സര്‍വിസില്‍ നിന്ന് പിരിച്ചു വിട്ടത്.
അന്ന് പൊലിസ് വാഹനമോടിച്ച അജയന്റെ മൂന്നു വര്‍ഷത്തെ ആനുകൂല്യങ്ങള്‍ തടയുവാനും തീരുമാനിച്ചിരുന്നു. നടപടിയുടെ ഭാഗമായി ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു. ഇതിന് മറുപടി തയാറാക്കുന്നതിന് എറണാകുളത്തെ ഒരു പ്രമുഖ അഭിഭാഷകനെ കണ്ടു മടങ്ങി വരുമ്പോഴായിരുന്നു അപകടം. കാര്‍ ഓടിച്ചിരുന്നത് അജയനായിരുന്നു. മുന്‍ സീറ്റില്‍ ഇടത് വശത്തിരുന്ന ബിജുവിനാണ് കൂടുതല്‍ പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."