കിഡ്സ് അത്ലറ്റിക്സ്: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
കൊച്ചി: കിഡ്‌സ് അത്‌ലറ്റിക്‌സിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് എസ്.ആര്‍.വി. (ഡി) എല്‍.പി സ്‌കൂളില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പശ്ചാത്തലത്തിലാണ് കിഡ്‌സ് അത്‌ലറ്റിക്‌സ് കേരളത്തിലെ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 12 വയസില്‍ താഴെയുള്ള ഒന്നുമുതല്‍ ഏഴ് വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി അന്താരാഷ്ട്ര പ്രശസ്തി ആര്‍ജിച്ച കിഡ്‌സ് അത്‌ലറ്റിക്‌സ് പൊതുവിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.
ചെറിയ കുട്ടികള്‍ക്കായി ലോകകായിക രംഗത്തെ ഏറ്റവും വലിയ ശാസ്ത്രീയ കായികവികസനപദ്ധതി കൂടിയാണ് കിഡ്‌സ് അത്‌ലറ്റിക്‌സ്. തങ്ങളുടെ അഭിരുചിക്കിണങ്ങുന്ന കായിക ഇനങ്ങള്‍ കണ്ടെത്തുന്നതിനും ഇതിലൂടെ കുട്ടിക്ക് കഴിയുന്നു. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ കേരള അത്‌ലറ്റിക്‌സ് അസോസിയേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സമഗ്രവിദ്യാലയ വികസനപദ്ധതിയില്‍ സ്‌കൂള്‍ കാംപസ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക, ടാലന്റ് ലാബുമായി ബന്ധപ്പെട്ട് ഓരോ കുട്ടിയുടേയും കായികമേഖലയിലുള്ള കഴിവുകള്‍ തിരിച്ചറിയുക, പഠനപ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തി കായിക പരിശീലനം കളികളിലൂടെ സാധ്യമാക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."