HOME
DETAILS

വിനോദസഞ്ചാരം ലക്ഷ്യമിട്ട് സീപ്ലെയിന്‍ എത്തിച്ചു, അനുമതി കിട്ടിയില്ല, വായ്പയും മുടങ്ങി; ഒടുവില്‍ വിമാനം ജപ്തി ചെയ്ത് ഫെഡറല്‍ബാങ്ക്

  
backup
October 10, 2019 | 9:22 AM

flight-attached-in-kochi-65746516514

 

കൊച്ചി: വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കൊച്ചിയില്‍ വിമാനം ജപ്തി ചെയ്തു. മലയാളികളായ രണ്ടു പൈലറ്റുമാര്‍ ചേര്‍ന്ന് വാങ്ങിയ സീപ്ലെയ്ന്‍ ആണ് ജപ്തി ചെയ്തത്. ആലുവ ഫെഡറല്‍ ബാങ്കിന്റേതാണ് അപൂര്‍വ്വ നടപടി.

ലക്ഷദ്വീപിലേക്ക് വിനോദസഞ്ചാര സാധ്യതകള്‍ മുന്‍ നിര്‍ത്തി 2014 ല്‍ അമേരിക്കയില്‍ നിന്നാണ് സീ പ്ലെയിന്‍ വാങ്ങിയത്. 13 കോടി രൂപയായിരുന്നു വിമാനത്തിന്റെ വില. വിമാനം വാങ്ങാനായി നാലു കോടി രൂപ ഫെഡറല്‍ ബാങ്കില്‍ നിന്ന് വായ്പയും എടുത്തു.

എന്നാല്‍ സര്‍വീസിനുള്ള അനുമതി ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെയായി. ഇതോടെയാണ് ജപ്തി നടപടിയിലേക്ക് ബാങ്ക് നീങ്ങിയത്. ദേശീയ കമ്പനി ലോ ട്രിബ്യൂണല്‍ നിയോഗിച്ച ഉദ്യോഗസ്ഥനും ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വിമാനം ജപ്തി ചെയ്തത്.

പലിശയടക്കം ആറുകോടി രൂപ ബാങ്കിന് കിട്ടാനുണ്ട്. ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക് റപ്റ്റന്‍സി കോഡ് പ്രകാരമാണ് വിമാനം ജപ്തി ചെയ്തത്. ലേലത്തില്‍ വിമാനം ആരും വാങ്ങിയില്ലെങ്കില്‍ യുവാക്കള്‍ക്ക് വിമാനം വിറ്റ അമേരിക്കന്‍ കമ്പനിക്ക് തന്നെ വിമാനം തിരികെനല്‍കാനാണ് തീരുമാനം.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിലെത്താൻ 2 മിനിറ്റ് വൈകി; ഒന്നാം ക്ലാസുകാരനെ 2 മണിക്കൂർ വെയിലത്ത് നിർത്തി ക്രൂരശിക്ഷ

Kerala
  •  2 minutes ago
No Image

എം.ആർ അജിത്കുമാറിനെ ബെവ്‌കോ സി.എം.ഡിയായി നിയമിച്ചു

Kerala
  •  30 minutes ago
No Image

ഭാഗ്യം എപ്പോഴും തുണയ്ക്കില്ല, വൈഭവ് ഇനിയും പഠിക്കാനുണ്ട്'; വണ്ടർ കിഡിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം

Cricket
  •  35 minutes ago
No Image

വിവാദ റണ്ണൗട്ട്; ക്രീസിൽ രോഷപ്രകടനം നടത്തിയ പാക് താരം സൽമാൻ ആഗയ്ക്ക് ഐസിസി ശിക്ഷ

Cricket
  •  an hour ago
No Image

'അമ്മയ്ക്കൊരു സർപ്രൈസുണ്ട്'; വീട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം: സഹോദരിയെ കത്തികൊണ്ട് 84 തവണ കുത്തി കൊലപ്പെടുത്തി സഹോദരൻ

crime
  •  an hour ago
No Image

അജ്ഞാത വസ്തുക്കളിൽ സ്പർശിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  an hour ago
No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  2 hours ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  2 hours ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  2 hours ago
No Image

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

Cricket
  •  2 hours ago