HOME
DETAILS

ഇഖാമ പുതുക്കാന്‍ സാധിക്കാതെയും ഹുറൂബാകുകയും ചെയ്ത ഇന്ത്യക്കാര്‍ക്ക് ഇഖാമ പുതുക്കാതെ സഊദി വിടാന്‍ അവസരം

  
backup
October 10 2019 | 09:10 AM

iqama-saudi-arabia-huroob-issue


ജിദ്ദ: ഇഖാമ പുതുക്കാന്‍ സാധിക്കാതെയും ഹുറൂബാകുകയും ചെയ്ത് പ്രതിസന്ധിയിലായ നിരവധി ഇന്ത്യക്കാര്‍ക്ക് ഇഖാമ പുതുക്കാതെ തന്നെ സഊദി വിടാന്‍ അവസരം. നിലവില്‍ ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള വ്യക്തിഗത വിസയിലുള്ളവര്‍ക്കാണു അവസരമുള്ളതെന്ന് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ കൊണ്‍സുലര്‍ ദേശ് ബന്ധു ഭാട്ടി അറിയിച്ചു.

ഇത്തരത്തില്‍ ഇഖാമ കാലാവധി അവസാനിച്ച ,വ്യക്തികളുടെ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ അവസരം മുതലാക്കാന്‍ സാധിക്കും. ഇവര്‍ ഇന്ത്യന്‍ എംബസിയുമായോ കോണ്‍സുലേറ്റുമായോ ബന്ധപ്പെടുകയാണു ചെയ്യേണ്ടത്. ഇത്തരക്കാരെ തര്‍ഹീല്‍ അഥവാ ഡീപോര്‍ട്ടേഷന്‍ സെന്റര്‍ വഴിയാണു നാട്ടിലേക്ക് മടക്കിയയക്കുക. ഒരു ദിവസം അന്‍പതോളം പേര്‍ക്ക് മാത്രമായിരിക്കും അവസരം ലഭിക്കുക.

തര്‍ഹീല്‍ നടപടിക്രമങ്ങള്‍ ഞായറാഴ്ചയാണു ആരംഭിക്കുന്നതെങ്കിലും എംബസിയിലും കോണ്‍സുലേറ്റിലും ഇപ്പോള്‍ തന്നെ രെജിസ്റ്റര്‍ ചെയ്ത് തുടങ്ങണം. രെജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആവശ്യമായ രേഖകള്‍ ഉടന്‍ ഇഷ്യു ചെയ്ത് കൊടുക്കും.
കമ്പനികളുടെയും സ്ഥാപനങ്ങളുടേയും കീഴിലുള്ളവര്‍ക്ക് നിലവില്‍ ആനുകൂല്യം ലഭിക്കില്ല. വാണ്ടഡ് അഥവാ മത്‌ലൂബ് ആയവരും രെജിസ്റ്റര്‍ ചെയ്യേണ്ടതില്ല. അതേ സമയം ഹുറൂബ് ആയവരെ പരിഗണിക്കുന്നുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8002471234 എന്ന ടോള്‍ ഫ്രീ നംബരില്‍ ബന്ധപ്പെടാം.

ഇക്കഴിഞ്ഞ സഊദി ദേശീയ ദിനത്തിനു മുംബായി താമസ രേഖ കാലവധികള്‍ അവസാനിച്ച യമനികള്‍ക്ക് പിഴകള്‍ കൂടാതെ രാജ്യം വിടാനുള്ള അനുമതി ലഭിച്ചിരുന്നു. ഈ വാര്‍ത്ത വന്നത് മുതല്‍ ഇന്ത്യക്കാരായ നിരവധി പ്രവാസികള്‍ പൊതു മാപ്പ് പ്രതീക്ഷയിലായിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തര്‍പ്രദേശില്‍ വന്ദേ ഭാരത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

National
  •  a month ago
No Image

ബലൂചിസ്ഥാനില്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു, 46 പേര്‍ക്ക് പരിക്ക്.

International
  •  a month ago
No Image

'ശബരിമല നാളെ വഖഫ് ഭൂമിയാകും, അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും'; വിവാദ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ഓടയില്‍ ഗര്‍ഭിണി വീണു; മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടായിരുന്നില്ല

Kerala
  •  a month ago
No Image

കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സവാള വില 

Kerala
  •  a month ago
No Image

'ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗിയെന്ന് എന്‍ പ്രശാന്ത്; ഐ.എ.എസ് തലപ്പത്ത് പൊരിഞ്ഞ പോര്

Kerala
  •  a month ago
No Image

മൗനം ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കിയെന്നും നിര്‍മാതാവ് സുരേഷ്‌കുമാര്‍ കിം ജോങ് ഉന്നിനെ പോലെയെന്നും നിര്‍മാതാവ് സാന്ദ്ര തോമസ്

Kerala
  •  a month ago
No Image

പെട്ടി വിഷയം അടഞ്ഞ അധ്യയമല്ല; യാദൃച്ഛികമായി വീണുകിട്ടിയ സംഭവം: എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago
No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago