മദ്യനയം ആര്‍ക്കു വേണ്ടിയാണ് തിരുത്തിയതെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം: ഉമ്മന്‍ചാണ്ടി
കാഞ്ഞങ്ങാട്; യു.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ കൊണ്ട് വന്ന മദ്യ നയം സുപ്രീം കോടതി പോലും അംഗീകരിച്ചതാണെന്നും ഇത് ആര്‍ക്കു വേണ്ടിയാണ് എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തിരുത്തിയതെന്നു വ്യക്തമാക്കണമെന്നും മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജന ദ്രോഹ നടപടികള്‍ക്കെതിരെ യു.ഡി.എഫ് നേതൃത്വത്തില്‍ ജൂലായ് ഒന്നിന് നടക്കുന്ന കലക്ട്രേറ്റ് ധര്‍ണ്ണാ സമരത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്ട് നടന്ന യു.ഡി.എഫ് ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യ നയം തിരുത്തിയത് വഴി സംസ്ഥാനത്തെ ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കുന്ന അവസ്ഥയുണ്ടാകും.സംസ്ഥാനത്ത് പനി പിടിച്ചു ആളുകള്‍ മരിച്ചു വീഴുമ്പോള്‍ സര്‍ക്കാര്‍ നിഷ്ക്രിയമായി നോക്കി നില്‍ക്കുകയാണെന്നും ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റേഷന്‍ സംവിധാനം സംസ്ഥാനത്ത് താളം തെറ്റിയിട്ടു മാസങ്ങളായി. നചടങ്ങില് ജില്ലാ ചെയര്മാന് ചെര്‍ക്കളം അബ്ദുല്ല ചടങ്ങില്‍ അധ്യക്ഷനായി. എം.എല്‍.എ മാരായ , അബ്ദുള്‍ റസാഖ് , എന്‍.എ. നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ , മുന്‍ മന്ത്രി സി.ടി അഹമ്മദലി, എ.വി. രാമകൃഷ്ണന് , കരിവെള്ളൂര്‍ വിജയന്, വി.കമ്മാരന്, ഹക്കീം കുന്നില്‍, എം.സി. ജോസ്, പി.കെ ഫൈസല്‍, കെ.എം ഷംസുദ്ദീന് അഡ്വ. എം ഗോവിന്ദന് നായര്‍, സി. മുഹമ്മദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."