മന്ത്രി ജലീലിനുനേരേ കണ്ണൂരില്‍ നാലിടത്ത് പ്രതിഷേധം
കണ്ണൂര്‍: ജില്ലയില്‍ വിവിധ പരിപാടിക്കെത്തിയ മന്ത്രി കെ.ടി ജലീലിനുനേരേ നാലിടത്ത് കരിങ്കൊടി പ്രതിഷേധം.
തലശ്ശേരി, കണ്ണൂര്‍, വളപട്ടണം, പഴയങ്ങാടി എന്നിവിടങ്ങളിലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാരെ പൊലിസ് അറസ്റ്റുചെയ്ത് നീക്കി.
പുലര്‍ച്ചെ അഞ്ചോടെ മാവേലി എക്സ്പ്രസിനു തലശ്ശേരിയില്‍ എത്തിയ മന്ത്രിക്കു നേരേ തലശ്ശേരി റെയില്‍വേ സ്റ്റേഷനിലായിരുന്നു ആദ്യ പ്രതിഷേധം. സംഭവത്തില്‍ അഞ്ചു യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റുചെയ്തുനീക്കി.
തലശ്ശേരിയിലെ പരിപാടികള്‍ക്കു ശേഷം പിലാത്തറയിലേക്കു തിരിച്ച മന്ത്രിക്കുനേരേ കണ്ണൂര്‍ താണയിലായിരുന്നു അടുത്ത പ്രതിഷേധം. രാവിലെ 11.30ഓടെ മന്ത്രിയുടെ വാഹനം തടഞ്ഞ പ്രവര്‍ത്തകര്‍ ചീമുട്ടയുമെറിഞ്ഞു. സംഭവത്തില്‍ ഒന്‍പതു പേരെ ടൗണ്‍പൊലിസ് അറസ്റ്റുചെയ്തു.
11.45 ഓടെയാണ് വളപട്ടണം ടോള്‍ബൂത്തിനു സമീപംവച്ച് പ്രതിഷേധം ഉണ്ടായത്. ഇതില്‍ എട്ടുപേരെ വളപട്ടണം പൊലിസ് അറസ്റ്റുചെയ്തു. വൈകിട്ട് 3.45 ഓടെയാണ് പഴയങ്ങാടി എരിപുരത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. സംഭവത്തില്‍ നാലുപേരെ അറസ്റ്റുചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."