നീലേശ്വരത്ത് നാലുപേര്‍ക്ക് ഡെങ്കിപ്പനി
നീലേശ്വരം: നഗരസഭയിലെ കരുവാച്ചേരിയില്‍ നാലുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സുജിത്ത് (22), കാര്‍ത്യായനി (60), തളങ്കര വില്ലേജ് ഓഫിസര്‍ ശശി , 12 വയസുകാരനായ മകന് ആദര്‍ശ് എന്നിവര്‍ക്കാണ് പനി ബാധിച്ചത്.
എല്ലാവരും കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ഡെങ്കിപ്പനി പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്നു നഗരസഭാ പരിധിയില്‍ ശുചീകരണ -പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
നഗരസഭാ ചെയര്മാന് പ്രൊഫ.കെ.പി ജയരാജന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെയും താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗവും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. ഉപാധ്യക്ഷ വി.ഗൗരി, സ്ഥിരം സമിതി അധ്യക്ഷരായ ടി. കുഞ്ഞിക്കണ്ണന്, പി.പി മുഹമ്മദ്റാഫി, കൗണ്‍സലര്‍മാരായ പി.കെ രതീഷ്, കെ.വി സുധാകരന്, കെ.വി ഗീത, താലൂക്ക് ആശുപത്രി എച്ച്.ഐ സുബ്രഹ്മണ്യന്, നഗരസഭ എച്ച്.ഐ നാരായണി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."