HOME
DETAILS
MAL
പരീക്കറെ മാറ്റണമെന്ന് കേന്ദ്രമന്ത്രി
backup
November 09 2018 | 22:11 PM
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപത് നായക്. ഇന്നോ നാളെയോ അദ്ദേഹത്തെ മാറ്റണമെന്നാണ് അദ്ദേഹം പനാജിയില്‍ ആവശ്യപ്പെട്ടത്.
പരീക്കറുടെ ആരോഗ്യസ്ഥിതി അത്യന്തം മോശമാണ്. അദ്ദേഹത്തിന് നിര്‍ബന്ധിത അവധി നല്‍കേണ്ടത് ആവശ്യമാണ്. ആരോഗ്യസ്ഥിതി മോശമായിട്ടും അദ്ദേഹം ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഗോവയില്‍ നിന്നുള്ള ഒരു ബി.ജെ.പി നേതാവ് ഈ ആവശ്യം ഉന്നയിക്കുന്നത് ഇതാദ്യമാണ്.
പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഗോവയില്‍ തിരിച്ചെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."