ടി.ആര്‍.എസ് നേതാവിന്റെ സ്ഥാപനത്തില്‍നിന്ന് പിടിച്ചത് കള്ളപ്പണം
ന്യൂഡല്‍ഹി: തെലങ്കാന രാഷ്ട്രസമിതി നേതാവും എം.പിയുമായ പി. ശ്രീനിവാസ റെഡ്ഡിക്കും കുടുംബത്തിനും പങ്കാളിത്തമുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍നിന്നു 60 കോടി രൂപയുടെ കള്ളപ്പണം പിടിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത 60 കോടി രൂപയാണ് കണക്കില്‍പ്പെടാത്തതായി കണ്ടെത്തിയത്.
എം.പിയുടെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ രാഘവ കണ്‍സ്ട്രക്ഷനില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത പണമാണ് കണക്കില്‍പ്പെടാത്തതാണെന്നു സ്ഥാപനംതന്നെ വെളിപ്പെടുത്തിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 18നാണ് റെയ്ഡ് നടത്തിയിരുന്നത്. ഹൈദരാബാദ്, ഖമ്മം, ഗുണ്ടൂര്‍, വിജയവാഡ, ഓന്‍ഗോള്‍, കഡപ്പ തുടങ്ങിയ 16 ഇടങ്ങളില്‍ നാലു ദിവസം നീണ്ടുനിന്ന റെയ്ഡിലാണ് കള്ളപ്പണം പിടിച്ചെടുത്തത്.
അതേസമയം, ഇപ്പോള്‍ കണ്ടെത്തിയതു പ്രാഥമിക കണക്കാണെന്നും കൂടുതല്‍ തെളിവെടുപ്പില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നു പ്രതീക്ഷിക്കുന്നതായും ആദായനികുതി വകുപ്പ് അറിയിച്ചു. നികുതി വെട്ടിപ്പ്, വ്യാജ ബില്ലുകള്‍ ഉണ്ടാക്കല്‍, കരാറെടുത്തതുമായി ബന്ധപ്പെട്ടു തെറ്റായ കണക്കുകള്‍ തുടങ്ങിയ കാര്യങ്ങളും റെയ്ഡില്‍ കണ്ടെത്തിയിരുന്നു. റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളെ സംബന്ധിച്ച വിവരശേഖരണം നടന്നുകൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."