തേജ് പ്രതാപിന്റെ വിവാഹ മോചനം: ലാലു പ്രസാദ് യാദവിന് മാനസികസമ്മര്‍ദം
പട്ന: തേജ് പ്രതാപ് വിവാഹമോചനത്തിലേക്കു നീങ്ങിയതു പിതാവും ആര്.ജെ.ഡി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവിനെ കടുത്ത മാനസിക സമ്മര്‍ദത്തിലാക്കുന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലിലായിരുന്ന അദ്ദേഹത്തെ വിവിധ അസുഖങ്ങള്‍ കാരണം ഇപ്പോള്‍ ജാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കു മാറ്റിയിരിക്കുകയാണ്.
ഒരാഴ്ച മുന്‍പ് ആശുപത്രിയിലെത്തി തേജ് പ്രതാപ് ലാലുവുമായി ചര്‍ച്ച നടത്തിയിരുന്നു. ഏതാണ്ട് രണ്ടു മണിക്കൂര്‍ നേരം നടത്തിയ ചര്‍ച്ചയില്‍ തേജ് പ്രതാപിനെ വിവാഹമോചന തീരുമാനത്തില്‍നിന്നു പിന്തിരിപ്പിക്കാന് ലാലു ശ്രമിച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് തേജ് പ്രതാപ് മുന്‍ ആര്.ജെ.ഡി മന്ത്രി ചന്ദ്രികാ റായിയുടെ മകള്‍ ഐശ്വര്യാ റായിയെ വിവാഹം കഴിച്ചിരുന്നത്.
മകന് വിവാഹമോചന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതു ലാലുവിനു കടുത്ത മാനസിക സമ്മര്ദമുണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. ഡി.കെ ഝാ പറഞ്ഞു. 70കാരനായ ലാലുവിനു ദിവസവും പതിനഞ്ചോളം മരുന്നുകളാണ് നല്‍കുന്നത്. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ ലാലുവിന്റെ ആരോഗ്യനില വഷളായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."