ജാമ്യബോണ്ടില്‍ ഒപ്പുവയ്ക്കാന്‍ മടിച്ച് മഹ്ബൂബ: 370ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം കശ്മിരില്‍ റിപ്പോര്‍ട്ട്‌ചെയ്തത് 300 കല്ലെറിയല്‍ കേസ്
ശ്രീനഗര്‍: ജമ്മുകശ്മിരിന് പ്രത്യേക പദവിനല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതിന് പിന്നാലെ തടവിലാക്കപ്പെട്ട രാഷ്ട്രീയപ്രവര്‍ത്തകരില്‍ നാലുപേരെ മോചിപ്പിച്ചു. ശീഇ നേതാവും ജമ്മുകശ്മിര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് മുന്‍ എം.എല്‍.എയുമായ ആബിദ് ഹുസൈന്‍ അന്‍സാരി, പ്രാദേശിക നേതാവ് നൂര്‍ മുഹമ്മദ് (നാഷനല്‍ കോണ്‍ഫറന്‍സ്), പി.ഡി.പി മുന്‍ എം.എല്‍.എ യവാര്‍ ദില്‍വാര്‍ മീര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് ലോണ്‍ എന്നിവരാണ് മോചിതരായത്. ഇവരെല്ലാവരും ശ്രീനഗറിലെ ഹോട്ടലില്‍ തടവിലായിരുന്നു. ഈ ഹോട്ടല്‍ നേരത്തെ താല്‍ക്കാലിക ജയിലാക്കി മാറ്റിയിരുന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായിട്ടായിരുന്നു ഈ നാലുപേരെയും തടവിലിട്ടിരുന്നത്.
370ാംവകുപ്പ് റദ്ദാക്കിയതിനോടനുബന്ധിച്ച് 3,000 ലധികം പേരെയാണ് ഭരണകൂടം തടവിലാക്കിയിരുന്നത്. ഇതില്‍ ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ലയും ഉമര്‍ അബ്ദുല്ലയും മഹ്ബൂബ മുഫ്തിയും അടക്കമുള്ള മുതിര്‍ന്ന നേതാക്കളും എം.പി.മാരും എം.എല്‍.എമാരും ഉള്‍പ്പെടും. ഇവരെല്ലാം നിലവില്‍ തടങ്കലില്‍ തന്നെ കഴിയുകയാണ്.
അതേസമയം, അധികൃതരുടെ കടുത്ത ഉപാധികളില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ചതിനാല്‍ മഹ്ബൂബയുടെ മോചനം നീളുകയാണെന്ന് മകള്‍ ഇല്‍തിജ മുഫ്തി വ്യക്തമാക്കി. ബോണ്ടുകളില്‍ ബലംപ്രയോഗിച്ച് ഒപ്പിടുവിച്ചാണ് തടവുകാരെ മോചിപ്പിക്കുന്നത്. തടവ് തന്നെ നിയമവിരുദ്ധമായിരിക്കെ എന്തടിസ്ഥാനത്തിലാണ് അവരെ ബലപ്രയോഗത്തിലൂടെ ബോണ്ടുകളില്‍ ഒപ്പുവയ്പ്പിക്കുന്നതെന്ന് ഇല്‍തിജ ചോദിച്ചു.
370ാം വകുപ്പ് റദ്ദാക്കിയതിന് ശേഷമുള്ള രണ്ടുമാസ കാലയളവില്‍ സംസ്ഥാനത്ത് 306 കല്ലെറിയല്‍ സംഭവങ്ങളാണ് ഉïായതെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. കല്ലെറിയില്‍ നൂറോളം സൈനികര്‍ക്ക് പരുക്കേറ്റു. ഇക്കാലയളവില്‍ അഞ്ചു ഏറ്റുമുട്ടലുകളാണ് കശ്മിരില്‍ ഉണ്ടായത്. ഇതില്‍ രണ്ടുസൈനികര്‍ കൊല്ലപ്പെടുകയും ഒന്‍പത് പേര്‍ക്കു പരുക്കേല്‍ക്കുകയുമുണ്ടായി. ബിലാല്‍ അഹമ്മദും അമര്‍ദീപ് പരിഹാരുമാണ് കൊല്ലപ്പെട്ടത്. സൈനികനടപടിക്കിടെ 10 തീവ്രവാദികളും കൊല്ലപ്പെട്ടു. രണ്ടുഗ്രനേഡ് ആക്രമണവും റിപ്പോര്‍ട്ട്‌ചെയ്യപ്പെട്ടു. എന്നാല്‍, ഒരിക്കലും പ്രക്ഷോഭകര്‍ക്കു നേരെ വെടിയുതിര്‍ക്കുകയോ ആരും കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പെല്ലറ്റ് ആക്രമണത്തില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി അസ്‌റാര്‍ അഹമ്മദ് ഖാന്‍ മരിച്ചത് സര്‍ക്കാരിന്റെ ഈ അവകാശവാദങ്ങള്‍ക്കു വിരുദ്ധമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."