'സര്‍ക്കാരി'ലെ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യും
ചെന്നൈ: തമിഴ്‌നാട്ടില്‍ വിജയ് അഭിനയിച്ച 'സര്‍ക്കാര്‍'എന്ന സിനിമക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിവിധ പദ്ധതികളെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ചാണ് പ്രതിഷേധം. ഇതോടെ, വിവാദത്തിനിടയാക്കിയ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതിഷേധക്കാര്‍ സിനിമയുടെ പോസ്റ്ററുകള്‍ അഗ്നിക്കിരയാക്കുകയും ആക്രമണത്തിനു മുതിരുകയും ചെയ്തതോടെയാണ് സിനിമയുടെ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. സിനിമയ്‌ക്കെതിരായ പ്രതിഷേധം പലയിടത്തും അക്രമാസക്തമായിരുന്നു. സേലം ജില്ലയില്‍ തിരുപ്പൂരിലെ തിയറ്ററിനു നേരെ അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയും സിനിമയുടെ പോസ്റ്റര്‍ നശിപ്പിക്കുകയും ചെയ്തു.
സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച ശേഷമാണ് ചിത്രം പുറത്തിറക്കിയിരുന്നത്. എന്നിട്ടും ഇതിന്റെ പേരില്‍ പ്രതിഷേധിക്കുകയും ചില ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തതു ശരിയായ നടപടിയല്ലെന്നു രജനീകാന്ത് പറഞ്ഞു.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അറസ്റ്റ് ഭയന്ന് ചിത്രത്തിന്റെ സംവിധായകന്‍ എ.ആര്‍ മുരുകദോസ് മുന്‍കൂര്‍ ജാമ്യത്തിനു കോടതിയെ സമീപിച്ചിട്ടുണ്ട്. ഹരജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി ഈ മാസം 27 വരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് പൊലിസിനു നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."