HOME
DETAILS
MAL
മാധ്യമപ്രവര്‍ത്തകനെതിരേ കൃത്രിമ വിഡിയോയുമായി വൈറ്റ് ഹൗസ്
backup
November 09 2018 | 22:11 PM
വാഷിങ്ടണ്‍: സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍ ജിം അകോസ്റ്റ വൈറ്റിനെ വിലക്കിയതു ന്യായീകരിക്കാന്‍ കൃത്രിമ വിഡിയോയുമായി വൈറ്റ് ഹൗസ്. ജീവനക്കാരിയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചെന്ന ആരോപണത്തെ സാധൂകരിക്കുന്നതിനാണ് വിഡിയോ വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി സാറ സാന്‍ഡേഴ്സ് പുറത്തുവിട്ടത്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ചോദ്യം ചോദിക്കുന്നതിനിടെ മൈക്കില്‍ പിടിമുറുക്കിയ അകോസ്റ്റ, വൈറ്റ് ഹൗസ് ജീവനക്കാരിയുടെ കൈ തട്ടിമാറ്റുന്നതായാണ് വിഡിയോ ദൃശ്യത്തിലുള്ളത്. എന്നാല്‍, വിഡിയോ എഡിറ്റ് ചെയ്തതാണെന്നാണ് ആരോപണം. മൈക്രോഫോണിനായുള്ള പിടിവലിക്കിടെ അകോസ്റ്റയുടെ കൈ ഉയരുന്നതു മാത്രമാണ് യഥാര്‍ഥ വിഡിയോയിലുള്ളത്.
ഇതിന് അകോസ്റ്റ ക്ഷമ ചോദിക്കുന്നതും സാന്‍ഡേഴ്സ് ഷെയര്‍ ചെയ്ത വിഡിയോയില്‍ ഒഴിവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."