മഴയാത്രക്കായി വിദ്യാര്‍ഥികളും അധ്യാപകരും ഒരുങ്ങുന്നു
വടകര: വടകര വിദ്യാഭ്യാസ ജില്ലയിലെ പരിസ്ഥിതി സംരക്ഷണവിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ ഈ വര്‍ഷത്തെ മഴയാത്ര ജൂലൈ എട്ട് ശനിയാഴ്ച കുറ്റ്യാടി ചുരത്തില്‍ നടക്കും. വാളാംതോട് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിനു സമീപത്തുനിന്ന് ആരംഭിക്കുന്ന യാത്ര പൂതംപാറ സെന്റ് ജോസഫ് എല്‍.പി സ്‌കൂളില്‍ സമാപിക്കും.
വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മഴയാത്രയില്‍ പങ്കെടുക്കാം. വിവിധ സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തകരും യാത്രയില്‍ അണിചേരും. പങ്കെടുക്കേണ്ടവര്‍ അന്നു രാവിലെ 8.30ന് വാളാംതോട് ചെക്ക്‌പോസ്റ്റിനു സമീപം എത്തണം.
ഒമ്പത് മണിക്ക് ആരംഭിക്കുന്ന യാത്രക്കായി വിദ്യാര്‍ഥികള്‍ ലഘുഭക്ഷണം, ഉച്ചഭക്ഷണം, വെള്ളം എന്നിവ കരുതണം. പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഒഴിവാക്കണം. കൈയ്യില്‍ വിത്തുകള്‍ കരുതണം. യാത്രാമധ്യേ ഇവ കാട്ടിലേക്ക് വലിച്ചെറിഞ്ഞ് ജൈവസമ്പത്ത് വര്‍ധിപ്പിക്കാം.
വാഹനങ്ങള്‍ വിദ്യാര്‍ഥികളെ വാളാംതോട് ഇറക്കിയ ശേഷം പൂതംപാറ-ചൂരണി റോഡില്‍ പാര്‍ക്കുചെയ്യേണ്ടതാണ്. കാര്‍ഷിക സംസ്‌കാരത്തിന് അനുയോജ്യമായ വേഷവിതാനങ്ങളും മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ഥികള്‍ക്ക് ഈ യാത്രയെ വര്‍ണശബളമാക്കാവുന്നതാണ്.
ഏറ്റവും മികച്ച പ്രകടനം കാഴ്ചവക്കുന്ന സ്‌കൂളിന് സമ്മാനമുണ്ട്. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. കഴിഞ്ഞ വര്‍ഷത്തെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും. ഒരേ വരിയില്‍ തുടര്‍ച്ചയായി അല്ലാതെ ഓരോ സ്‌കൂളിനും ചെറുസംഘങ്ങളായി യാത്ര ചെയ്യാം. സമീപത്തുള്ള കര്‍ഷകര്‍ക്കും കാര്‍ഷികവിളകള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലായിരിക്കണം യാത്ര നടത്തേണ്ടത്. പങ്കെടുക്കുന്നവര്‍ വിദ്യാലയത്തിന്റെ പേര്, ഉപജില്ല, പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും എണ്ണം എന്നിവ 9447262801 എന്ന നമ്പരിലേക്ക് വാട്ട്‌സാപ്പ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം.
പങ്കെടുക്കുന്നവര്‍ക്ക് മഴനനഞ്ഞുകൊണ്ടോ, മഴക്കോട്ട്, കുട ഇവ ഉപയോഗിച്ചുകൊണ്ടോ യാത്ര ചെയ്യാം.സംഘാടക സമിതി രൂപീകരണയോഗം മാഹിയിലെ പരിസ്ഥിതി പ്രവര്‍ത്തകയും 'സാമൂഹ്യ മയ്യഴി'യുടെ സെക്രട്ടറിയുമായ സി.കെ രാജലക്ഷ്മി ഉദ്ഘാടനം ചെയ്യ്തു. ടി.ടി മൂസ അധ്യക്ഷനായി. സേവ് ജില്ലാ കോ-ഓഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍, ഷൗക്കത്തലി ഏറോത്ത്, ബിനോയ് ജോസഫ്, അബ്ദുല്ല സല്‍മാന്‍, ജിജി കട്ടക്കയം, സി.എം.അശോകന്‍ സംസാരിച്ചു.അന്നമ്മ ജോര്‍ജ്ജ് (ചെയര്‍പേഴ്‌സണ്‍), സദാനന്ദന്‍ മണിയോത്ത് (ജനറല്‍ കണ്‍വീനര്‍), വടയക്കണ്ടി നാരായണന്‍ (കോ-ഓഡിനേറ്റര്‍ ) എന്നിവര്‍ ഭാരവാഹികളായി സംഘാടകസമിതി രുപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."