മലപ്പുറം നഗരസഭ സെക്രട്ടറി കൈക്കൂലിക്കാരനെന്ന്; ആരോപണവുമായി കൗണ്‍സിലര്‍മാര്‍
മലപ്പുറം: മലപ്പുറം നഗരസഭയില്‍ കാര്യം സാധിക്കാന്‍ കൈമടക്കു നല്‍കേണ്ട അവസ്ഥയാണെന്നു നഗരസഭാംഗങ്ങള്‍. നഗരസഭ സെക്രട്ടറി ഡി.ഷാജുവിനെതിരേ ഗുരുതര ആരോപണവുമായി നഗരസഭയിലെ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒറ്റക്കെട്ടായാണു രംഗത്തെത്തിയിരിക്കുന്നത്.
എന്തു കാര്യം നടക്കണമെങ്കിലും കൈകൂലി ആവശ്യപ്പെടുന്ന സെക്രട്ടറിക്കെതിരേ കൗണ്‍സില്‍ ഒറ്റക്കെട്ടായി നടപടിക്കു ശിപാര്‍ശ ചെയ്യണമെന്ന് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍ ആവശ്യപ്പെട്ടു. ഇതിനെ അനുകൂലിച്ചു ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഴുവന്‍ അംഗങ്ങളും രംഗത്തെത്തി. ഏതുതരം അപേക്ഷകളിലും ഓരോരുത്തരേയും പ്രത്യേകം വിളിച്ചു ചര്‍ച്ച ചെയ്തു പണം ആവശ്യപ്പെട്ടു കാര്യങ്ങള്‍ സാധിപ്പിച്ചു കൊടുക്കുന്ന രീതിയാണു സെക്രട്ടറിക്കുള്ളത്.
നഗരസഭയില്‍ സ്ഥാപിച്ച 16 സി.സി.ടി.വികളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സെക്രട്ടറിയുടെ ക്യാമ്പിനിലുള്ളതു തിരിച്ചുവെച്ചിരിക്കുകയാണ്. മലപ്പുറം എംഎസ്പി ഗ്രൗണ്ടില്‍ നടന്ന താജ് എക്‌സ്‌പോ നടത്തുന്നതിനായി വന്‍തുക കൈകൂലി വാങ്ങിയിട്ടുണ്ടെന്നും യോഗത്തില്‍ ആരോപണം ഉയര്‍ന്നു. സെക്രട്ടറിക്കെതിരേയുള്ള നടപടി സംബന്ധിച്ചു ചര്‍ച്ച ചെയ്തു തീരുമാനിക്കാനും കൗണ്‍സില്‍ ഐകകണ്‌ഠ്യേന തീരുമാനിച്ചു.
സെക്രട്ടറി ചുമതലയേറ്റതിനു ശേഷം നടത്തിയ എല്ലാ ഇടപാടുകളിലും പ്രത്യേകം അന്വേഷണം നടത്താനും ഫയലുകള്‍ പരിശോധിക്കാനും നടപടിവേണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പല കൗണ്‍സിലര്‍മാരുടെ പേരിലും വ്യാജ പരാതികളും മറ്റും ഉണ്ടായ സാഹചര്യത്തില്‍ അപേക്ഷകളോടൊപ്പം ഐഡി പ്രൂഫ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം എടുക്കുന്നതിനും നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. നഗരത്തിലെ ഒരു സ്‌കൂളില്‍ അനധികൃത കെട്ടിടനിര്‍മാണം നടക്കുന്നതായി കാണിച്ചു നഗരസഭ കൗണ്‍സിലര്‍ ഹാരിസ് ആമിയനെന്ന വ്യാജേന നഗരസഭക്കു നല്‍കിയ പരാതിയെക്കുറിച്ചും അ. ഇതിനെതിരേ കൗണ്‍സിലര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം വേഗത്തിലാക്കാന്‍ പൊലിസില്‍ സമ്മര്‍ദം ചൊലുത്താനും നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."