HOME
DETAILS

മലകയറാന്‍ യുവതികള്‍ 550; തടയാന്‍ ആര്‍.എസ്.എസ് 10,000: നക്ഷത്രമെണ്ണി പൊലിസ്

  
backup
November 09 2018 | 22:11 PM

46456546456456-2

തിരുവനന്തപുരം: 17നു തുടങ്ങുന്ന ശബരിമല മണ്ഡലക്കാലത്ത് ദര്‍ശനത്തിന് 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ എത്തുമെന്ന് ഉറപ്പായി. 550 യുവതികളാണ് പൊലിസ് ഒരുക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ദര്‍ശനാനുമതി തേടി രജിസ്റ്റര്‍ ചെയ്തത്.
കേരളത്തില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇതിലുള്‍പ്പെടും. ഇതുവരെ മൂന്നര ലക്ഷം പേരാണ് തീര്‍ഥാടനത്തിനായി ബുക്ക് ചെയ്തത്. തീര്‍ഥാടന കാലത്ത് ശബരിമലയിലെത്തുന്ന മുഴുവന്‍ പേരെയും നിരീക്ഷിക്കാനാണ് പൊലിസ് ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് കര്‍ശനമാക്കിയത്. നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ടിക്കറ്റും ഇതുവഴി ബുക്ക് ചെയ്യാം. ഇനിയും ബുക്കിങ് കൂടാനാണ് സാധ്യത.


യുവതീപ്രവേശനത്തിന് എതിരായ സമരമൊന്നും സ്ത്രീകളെ പിന്നോട്ടടിച്ചിട്ടില്ലെന്നു തന്നെയാണ് ഇതുവരെ ബുക്ക് ചെയ്ത കണക്കുകളില്‍നിന്നു വ്യക്തമാകുന്നത്. ബുക്ക് ചെയ്തവരുടെ വിവരങ്ങളെല്ലാം പോര്‍ട്ടലില്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.
തീര്‍ഥാടന കാലത്ത് ശക്തമായ സുരക്ഷ ഒരുക്കാനാണ് പൊലിസിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഓണ്‍ലൈനിലൂടെ ഇനിയും വനിതകള്‍ ബുക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഇതു കൂടാതെ നേരിട്ടും വനിതകള്‍ എത്തുമെന്നും പൊലിസ് അറിയിച്ചു. നിരവധി പേര്‍ ആശങ്കയോടെയാണ് വിളിക്കുന്നതെന്നും എന്നാല്‍ ആശങ്കയുടെ ആവശ്യമില്ലെന്നും സുരക്ഷിതമായ ദര്‍ശനത്തിന് എല്ലാ ക്രമീകരണവും നടത്തുമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.


അതേസമയം മണ്ഡല കാലത്ത് ദര്‍ശനത്തിനായി അനുമതി തേടി യുവതികള്‍ രംഗത്തുവന്നതോടെ പ്രതിരോധ കോട്ടയൊരുക്കാനാണ് ആര്‍.എസ്.എസ് തീരുമാനം. 10,000 ആര്‍.എസ്.എസ് ഭടന്മാര്‍ സന്നിധാനം വളയാനാണ് പദ്ധതി തയാറാക്കുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാനത്തെ ആര്‍.എസ്.എസ് ശാഖകളില്‍ നിര്‍ദേശമെത്തി. വിവിധ വിഭാഗങ്ങളായി തിരിഞ്ഞാണ് ആര്‍.എസ്.എസുകാര്‍ മല കയറുക. ഒരു ദിവസത്തില്‍ കൂടുതല്‍ ദര്‍ശനത്തിനെത്തുന്നവരെ തങ്ങാന്‍ അനുവദിക്കില്ലായെന്നു പൊലിസ് നിര്‍ദേശമുള്ളതിനാല്‍ അതിനനുസരിച്ചാണ് സന്നിധാനം വളയാന്‍ ആര്‍.എസ്.എസുകാര്‍ എത്തുക. ചിത്തിര ആട്ടവിശേഷത്തിന് ചുമതലയുണ്ടായിരുന്ന വത്സന്‍ തില്ലങ്കരിയും കെ.സുരേന്ദ്രനുമാണ് മണ്ഡലകാലത്തും ആര്‍.എസ്.എസ് സേനയെ നിയന്ത്രിക്കുക. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്നു സംഘ്പരിവാര്‍ പ്രവര്‍ത്തകരും പ്രതിരോധ കോട്ട തീര്‍ക്കാന്‍ മല കയറും. കൂടുതല്‍ 50 വയസിനു മുകളിലുള്ള സ്ത്രീകളെ പ്രതിഷേധത്തിന് എത്തിക്കാന്‍ സംഘ്പരിവാര്‍ സംഘടനകള്‍ക്കു ബി.ജെ.പി നിര്‍ദേശം നല്‍കി.


സുരക്ഷയ്ക്ക്
പുതിയ പദ്ധതി

ഭക്തരുടെ വഴിതടഞ്ഞും ഫോണ്‍വിളി തടയാന്‍ ജാമറുകള്‍ സ്ഥാപിച്ചും കമാന്‍ഡോകളെയും ദ്രുതകര്‍മസേനയെയും വിന്യസിച്ചുമുള്ള പദ്ധതി മണ്ഡലകാലത്ത് നടപ്പാക്കാന്‍ പ്രയാസമായതിനാല്‍ പൊലിസ് പുതിയ പദ്ധതി നടപ്പാക്കും. 12ന് ചേരുന്ന ഉന്നതതല യോഗത്തിലായിരിക്കും തീരുമാനം എടുക്കുക. പമ്പ മുതല്‍ സന്നിധാനം വരെയുള്ള നാലരകിലോമീറ്റര്‍ സുരക്ഷാ ഇടനാഴിയാക്കി, സേനയെ വിന്യസിച്ച്, ബാരിക്കേഡുകളും നിരീക്ഷണ കാമറകളും നിറയ്ക്കുന്നതാണ് പൊലിസിന്റെ പുതിയ പദ്ധതി.

വാഹനങ്ങള്‍ക്കു പൊലിസ് പാസ് നിര്‍ബന്ധം

ശബരിമലയ്ക്കു പോകുന്ന എല്ലാ വാഹനങ്ങള്‍ക്കും പൊലിസ് പാസ് നിര്‍ബന്ധമാക്കി.വാഹനം പുറപ്പെടുന്ന സ്ഥലത്തെ പൊലിസ് സ്‌റ്റേഷനുകളില്‍നിന്നു പാസ് വാങ്ങണം. ഇതു സൗജന്യമായി നല്‍കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ എല്ലാ പൊലിസ് സ്‌റ്റേഷനുകളെയും അറിയിച്ചു. പാസ് എടുക്കാതെ വരുന്ന വാഹനങ്ങള്‍ നിലയ്ക്കല്‍ എത്തുന്നതിനു മുമ്പു തന്നെ തടയും. പാസ് എടുക്കുമ്പോള്‍ എത്ര പേര്‍ യാത്ര ചെയ്യുന്നുവെന്നും അവരുടെ പൂര്‍ണ വിവരവും നല്‍കണം.


എന്നാല്‍ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക തുടങ്ങിയ ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് ഇതു നിര്‍ബന്ധമാണോ എന്നു വ്യക്തമാക്കിയിട്ടില്ല. കൂടാതെ മണ്ഡലകാലത്ത് ശബരിമലയിലും പരിസരത്തും പ്രവര്‍ത്തിക്കുന്ന കച്ചവടസ്ഥാപനങ്ങളിലെയും ഭക്ഷണശാലകളിലെയും എല്ലാ ജീവനക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാമേഖലയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജനുവരി 20 വരെയായിരിക്കും പുതിയ സുരക്ഷാ ക്രമീകരണം.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  20 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  20 days ago
No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  20 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  20 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  20 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  21 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  21 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  21 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  21 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  21 days ago