മനുവിനും സൗരഭിനും റെക്കോര്‍ഡോടെ സ്വര്‍ണം
കുവൈത്ത് സിറ്റി: കുവൈത്തില്‍ നടക്കുന്ന 11 മത് ലോക എയര്‍ഗണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് റെക്കോര്‍ഡോടെ സ്വര്‍ണം. മിക്സഡ് ഇനത്തില്‍ ഇന്ത്യന്‍ താരങ്ങളായ മനു ബക്കറും സൗരഭ് ചൗധരിയുമാണ് ജൂനിയര്‍ വിഭാഗത്തില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ഇന്ത്യന്‍ ജോഡികളുടെ റെക്കോര്‍ഡ് പ്രകടനം. ചാംപ്യന്‍ഷിപ്പിന്റെ അവസാനദിനമായ ഇന്നലെ ചൈനീസ് ജോഡികളായ വാങ് ക്സോയി, ഹോങ് ഷുഖി എന്നിവരെയാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്. 485.4 പോയിന്റാണ് ഇന്ത്യന്‍ താരങ്ങള്‍ നേടിയത്.
രണ്ടാം സ്ഥാനം നേടിയ ചൈനക്ക് 477.9 പോയിന്റ് നേടാനെ കഴിഞ്ഞുള്ളു. അഭിനയ പാട്ടീല്‍, അനുമോള്‍ ജെയിന് എന്നീ ഇന്ത്യന്‍ താരങ്ങളെ പരാജയപ്പെടുത്തി മറ്റൊരു ചൈനീസ് ടീം വെങ്കലമെഡലും സ്വന്തമാക്കി. വെങ്കല മെഡല്‍ പോരാട്ടം നടത്തിയ ഇന്ത്യന്‍ ടീമിന് 760 പോയിന്റ് മാത്രമേ നേടാനായുള്ളു.
യോഗ്യതാ മത്സരത്തില്‍ 800 പോയിന്റില്‍ 762 പോയിന്റും നേടിയാണ് മനു, സൗരഭ് ടീം മിക്സഡ് ഇനത്തിലേക്ക് യോഗ്യത നേടിയത്. രണ്ട് ദിവസത്തിനുള്ളില്‍ സൗരഭിന്റെ മൂന്നാം സ്വര്‍ണമായിരുന്നു ഇന്നലെ നേടിയത്.
ചാംപ്യന്‍ഷിപ്പില്‍ മനു വെള്ളി മെഡലും സ്വന്തമാക്കിയിരുന്നു. നാല് സ്വര്‍ണമുള്‍പ്പെടെ 11 മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന് വെടിവച്ചിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."