മലപ്പുറം ജില്ലാ ബാങ്കും കേരള ബാങ്കിനൊപ്പം ചേരും; തീരുമാനം ഉടന്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ച സാഹചര്യത്തില്‍ മറ്റ് 13 ജില്ലാ സഹകരണ ബാങ്കുകള്‍ക്കൊപ്പം മലപ്പുറം ജില്ലാ സഹകരണ ബാങ്കും ചേരുന്നു. ഇതിനുള്ള തീരുമാനം അടുത്ത ദിവസങ്ങളില്‍തന്നെ ഉണ്ടാകുമെന്നാണ് അറിയുന്നത്.
യു.ഡി.എഫിന് മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ കേരള ബാങ്ക് രൂപീകരണത്തെ മലപ്പുറം ജില്ലാ സഹകരണബാങ്ക് എതിര്‍ക്കുകയായിരുന്നു. കേരള ബാങ്ക് രൂപീകരണത്തിനായി ചേര്‍ന്ന രണ്ടുതവണ നടത്തിയ വോട്ടെടുപ്പിലും മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയും ചെയ്തു.
ഇതോടെ കേരള ബാങ്ക് രൂപീകരണത്തിന് മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ഒഴിവാക്കി നിര്‍ത്തി മറ്റു 13 ജില്ലാ സഹകരണ ബാങ്കുകളെ ചേര്‍ത്ത് കേരള ബാങ്ക് രൂപീകരിക്കാനുള്ള ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയായിരുന്നു.
കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതോടെ മലപ്പുറം ജില്ലാ സഹകരണ ബാങ്കാണ് ആശയക്കുഴപ്പത്തിലായിരിക്കുന്നത്.
എത്രനാള്‍ സ്വതന്ത്രമായി നിലനില്‍ക്കാനാകുമെന്നതാണ് പ്രധാന പ്രശ്‌നം. മാത്രമല്ല ജീവനക്കാര്‍ ഭാവിയില്‍ നേരിടാന്‍പോകുന്ന പ്രശ്‌നങ്ങളും മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ ഭരണാധികാരികളെ കുഴക്കുന്നുണ്ട്.
ഷെഡ്യൂള്‍ഡ് ബാങ്ക് ആയി കേരള ബാങ്ക് രൂപീകരിക്കുന്നതോടെ ഉണ്ടാകുന്ന വളര്‍ച്ചയും ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും ജില്ലാ ബാങ്കായി നിലകൊണ്ടാല്‍ മലപ്പുറം ജില്ലാ ബാങ്കിന് അന്യമാകും.
ഭാവിയില്‍ കേരള ബാങ്കിനൊപ്പം ചേരണമെന്നു വന്നാല്‍ അതിനു ചിലപ്പോള്‍ തടസങ്ങളും ഉണ്ടാകും. ഈ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ഇപ്പോള്‍തന്നെ കേരള ബാങ്കിനൊപ്പം ചേരാന്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്കും ആലോചിക്കുന്നത്.
റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചെന്ന അറിയിപ്പ് വന്ന കഴിഞ്ഞദിവസം തന്നെ ബാങ്ക് എംപ്ലോയിസ് കോണ്‍ഗ്രസിന്റെ മലപ്പുറത്തെ നേതാക്കള്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ടിരുന്നു. രണ്ടുതവണ വോട്ടെടുപ്പ് നടത്തിയതാണെന്നും ഇനി അവര്‍ ഇങ്ങോട്ട് സമീപിച്ചാല്‍ മാത്രം നടപടി സ്വീകരിക്കുമെന്നുമാണ് നേതാക്കളെ മന്ത്രി അറിയിച്ചത്. പുതിയ സാഹചര്യത്തില്‍ തീരുമാനമെടുക്കുന്നതിന് ബാങ്ക് എംപ്ലോയിസ് കോണ്‍ഗ്രസിലെയും മറ്റും നേതാക്കള്‍ ഇന്ന് മലപ്പുറത്ത് യോഗം ചേരുന്നുണ്ട്. കൂടിയാലോചനകള്‍ക്കു ശേഷം കേരള ബാങ്കിനൊപ്പം ചേരുന്നതിനാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അനൗദ്യോഗിക ധാരണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."