വട്ടംകുളത്ത് അപൂര്‍വയിനം മലേറിയ സ്ഥിരീകരിച്ചു
എടപ്പാള്‍: വട്ടംകുളം പഞ്ചായത്ത് ഓഫിസിനു സമീപം താമസിക്കുന്ന ഒഡിഷ സ്വദേശിയായ യുവാവിനു തലച്ചോറിനെ ബാധിക്കുന്ന ഫാല്‍സിപ്പാരം മലേറിയ കണ്ടെണ്ടത്തി. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പു നേരത്തെ പരിശോധന നടത്തിയിരുന്നു.
പരിശോധനാ സമയത്തില്ലാതിരുന്ന തൊഴിലാളികളോടു പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പരിശോധനയ്ക്കു വിധേയമാകണമെന്നും നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പരിശോധനക്കെത്തിയ യുവാവിനാണു മലേറിയ സ്ഥിരീകരിച്ചത്.
യുവാവിനു ബോധക്ഷയവും പനിയും വിറയലും അനുഭവപെട്ടതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളെ ആര്.ഡി.സി ടെസ്റ്റിന് വിധേയനാക്കുകയായിരുന്നു. രണ്ടു തവണ നടത്തിയ പരിശോധനയിലും രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു രക്തസാബിള്‍ ശേഖരിച്ച് എടപ്പാള്‍ സിഎച്ച്സിയില് പരിശോധന നടത്തി. ഇയാള്‍ക്കു മൂന്നു ഡോസ് മരുന്നില്‍ ആദ്യ ഡോസ് നല്കി. ഇയാളോടൊപ്പം താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളോട് ഇന്നു പരിശോധനയ്ക്കു വിധേയമാകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി. കൂടാതെ പുതുതായി എത്തിയവരും ഇതുവരെ പരിശോധനയ്ക്ക് വിധേയരാകാത്തവരും ഉടന്‍ പരിശോധനക്കു വിധേയരാകണമെന്നും മെഡി.ഓഫിസര്‍ ഡോ.മിര്ഫത്ത് ഇബ്രാഹിം അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.രാജീവ്, ജെ.എച്ച്.ജീജ, കെ.എം.ശ്രീജിത്ത്, വി.സന്തോഷ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."