HOME
DETAILS

അന്വേഷണം ഏകോപിപ്പിക്കാന്‍ ഡി.ജി.പി എത്തും

  
backup
October 11 2019 | 03:10 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%8f%e0%b4%95%e0%b5%8b%e0%b4%aa%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8

 

വിപുലീകരിച്ച അന്വേഷണസംഘത്തിന്റെ യോഗം നടന്നു


വടകര: കൂടത്തായി കൂട്ടക്കൊലപാതകങ്ങളില്‍ പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചതോടെ മൊഴികളുടെ വിശദ പരിശോധനയും ഇതേകുറിച്ചുള്ള കൂടുതല്‍ ചോദ്യം ചെയ്യലും ആരംഭിച്ചു.
കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ കൊയിലാണ്ടണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയശേഷം ഉച്ചക്ക് രണ്ടണ്ടരയോടെ വടകര റൂറല്‍ എസ്.പി ഓഫിസിലെത്തിച്ചു. തുടര്‍ന്ന് പ്രതികള്‍ മൂന്നുപേര്‍ക്കും ഭക്ഷണം നല്‍കിയെങ്കിലും ജോളി മാത്രം ഭക്ഷണം കഴിച്ചില്ല. തുടര്‍ന്ന് മൂന്ന് മണിയോടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ജോളിയെ റൂറല്‍ എസ്.പി കെ.ജി സൈമണും, മറ്റു രണ്ടണ്ട് പ്രതികളായ മാത്യുവിനെയും പ്രജികുമാറിനെയും ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ചോദ്യം ചെയ്തത്. മൂന്നുപേരെയും വെവ്വേറെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യങ്ങളോട് ജോളി സഹകരിച്ചതായാണ് വിവരം.
അതേസമയം, കടുത്ത മാനസിക സമ്മര്‍ദമുള്ള രീതിയിലാണ് ജോളിയുടെ പ്രതികരണങ്ങള്‍. ഉച്ചഭക്ഷണം വേണ്ടെണ്ടന്നു പറഞ്ഞ ജോളി പിന്നീട് രണ്ടണ്ടുവട്ടം ചായ വേണമെന്ന് പറഞ്ഞു. സാക്ഷിമൊഴികളില്‍നിന്നും ആദ്യഘട്ടത്തിലെ ചോദ്യം ചെയ്യലില്‍നിന്നും ലഭിച്ച കാര്യങ്ങള്‍വച്ച് ഇരുന്നൂറിലധികം വരുന്ന ചോദ്യാവലിയാണ് അന്വേഷണസംഘം തയാറാക്കിയത്. വസ്ത്രങ്ങള്‍ക്കായി ബന്ധുക്കളെ വിളിച്ചെങ്കിലും അവര്‍ നല്‍കാത്തതിനാല്‍ അറസ്റ്റിലാകുമ്പോള്‍ ഇട്ട ചുരിദാര്‍ തന്നെയാണ് ജോളി ധരിച്ചിരുന്നത്. കുടുംബാംഗങ്ങളില്‍ നിന്നുള്ള അവഗണനയാണ് ജോളിയുടെ മാനസിക സമ്മര്‍ദത്തിന് കാരണം. അഞ്ചര മണിവരെ നീണ്ടണ്ട ചോദ്യംചെയ്യലിനുശേഷം പുതുതായി വിപുലീകരിച്ച അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ എങ്ങനെ വേണമെന്ന വിശദമായ ചര്‍ച്ച യോഗത്തിലുണ്ടണ്ടായി. അന്വേഷണ മേല്‍നോട്ടച്ചുമതലയുള്ള ഉത്തരമേഖലാ ഐ.ജി അശോക് യാദവും ഡി.ജി.പിയും ഇന്ന് വടകരയില്‍ എത്തി തെളിവെടുപ്പ് നടത്തും. കൂടത്തായിയില്‍ തെളിവെടുപ്പ് നടത്തേണ്ടണ്ട സമയം ഉന്നത ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് തീരുമാനിക്കും. മൊഴികളുടെ വിശദ പരിശോധനക്കുശേഷം ജോളിയുടെ മൊബൈല്‍ഫോണ്‍, സയനൈഡ് ശേഖരിച്ചു വച്ചിരുന്നോ എങ്കില്‍ അതിന്റെ തെളിവുകള്‍ എന്നിവ ശേഖരിക്കണം. അന്വേഷണ സംഘത്തിന്റെ യോഗത്തിനുശേഷം വീണ്ടണ്ടും പ്രതികളെ ചോദ്യം ചെയ്യാനാരംഭിച്ചു. രാത്രി വൈകി ചോദ്യം ചെയ്യല്‍ അവസാനിക്കുകയാണെങ്കില്‍ ജോളിയെ വടകര വനിതാ സെല്ലിലാണ് പാര്‍പ്പിക്കുക. ജോളിയുടെ സംരക്ഷണത്തിനായി വനിതാ സി.ഐയുടെ നേതൃത്വത്തില്‍ പതിനഞ്ചംഗ വനിതാ പൊലിസ് സംഘമാണുള്ളത്. മറ്റു രണ്ടണ്ട് പ്രതികളെയും വടകര പൊലിസ് സ്റ്റേഷനില്‍ പാര്‍പ്പിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  31 minutes ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago