കൂട്ടമരണങ്ങള്‍ ആത്മഹത്യയെന്ന് ആളൂര്‍
തന്നെ സമീപിച്ചത് ജോളിയുടെ ഏറ്റവുമടുത്ത ആളുകള്‍
കൊച്ചി: കൂടത്തായിലെ കൂട്ടമരണങ്ങള്‍ ആത്മഹത്യയെന്ന് അഡ്വ.ബി.എ ആളൂര്‍. സയനൈഡ് ഉള്ളില്‍ ചെന്നത് സ്വയം കഴിച്ചതോ പ്രതി നല്കിയതോ എന്ന കാര്യം തെളിയിക്കപ്പെടണമെന്നും മുഖ്യപ്രതി ജോളിക്ക് വേണ്ടി ഹാജരാകുന്ന ആളൂര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. കുട്ടിയൊഴികെ മറ്റെല്ലാവരുടെയും മരണം ആത്മഹത്യ അല്ലെങ്കില്‍ ഹൃദയാഘാതം പോലുള്ള മറ്റ് കാരണങ്ങള്‍ കൊണ്ടോ ആകാമെന്നാണ് വാര്‍ത്തകളില്‍നിന്ന് മനസിലാകുന്നത്. ഈ മരണങ്ങളൊക്കെ നരഹത്യയാണെന്ന് തെളിയിക്കേണ്ടത് പ്രോസിക്യൂഷനാണ്. സംഭവത്തിന് ദൃക്സാക്ഷികളില്ല, സാഹചര്യത്തെളിവുകള്‍ മാത്രമേയുള്ളൂ. പ്രതി കൊടുത്ത മൊഴി പ്രതിക്കെതിരേ ഉപയോഗിക്കാന്‍ പറ്റില്ലെന്നും അഡ്വ. ആളൂര്‍ പറഞ്ഞു.
ആറ് ദിവസം കൊണ്ട് കേസിലെ യഥാര്‍ഥ വസ്തുതകള്‍ പുറത്തു വരും. തെളിവുണ്ടാക്കാന്‍ പൊലിസിന് കഴിയില്ല. തന്നെ സമീപിച്ചത് ജോളിയുടെ ഏറ്റവുമടുത്ത ആളുകളാണ്. പ്രസിദ്ധി ലക്ഷ്യമിട്ടാണ് താന്‍ കേസ് ഏറ്റെടുത്തത് എന്ന വാദത്തില്‍ കഴമ്പില്ല.
എല്ലാ കേസുകളും പ്രധാനപ്പെട്ടതാണ്. പ്രതിക്ക് അഭിഭാഷകനെ വയ്ക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. പ്രതിയെ നേരില്‍ കണ്ട്, പ്രതി ചുമതലപ്പെടുത്തിയത് പ്രകാരമാണ് ആളൂര്‍ അസോസിയേറ്റ്സ് ഈ കേസ് ഏറ്റെടുത്തതെന്നും ആളൂര്‍ പറഞ്ഞു. ആരാണ് ജോളിക്ക് വേണ്ടി ഹാജരാകണമെന്ന ആവശ്യവുമായി തന്നെ സമീപിച്ചതെന്ന് പുറത്ത് പറയില്ലെന്നും ആളൂര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."