HOME
DETAILS

മരട് ഫ്‌ളാറ്റ് വിവിധ പദ്ധതികള്‍ക്കായി ഉപയോഗിക്കാം; നിര്‍ദേശവുമായി സഊദി പ്രവാസി

  
backup
October 11 2019 | 03:10 AM

maradu-flat-is-useful-to-other-purpose


റിയാദ്: ഏറെ ചര്‍ച്ചയായ മരട് ഫ്‌ളാറ്റ് ഇടിച്ചുനിരത്തി പൊളിച്ചു മാറ്റാതെ അടര്‍ത്തി മാറ്റി പാവങ്ങള്‍ക്കായി ഭവന പദ്ധതി ഒരുക്കാമെന്ന നിര്‍ദേശവുമായി സഊദി പ്രവാസി രംഗത്ത്. കോടികള്‍ മുടക്കി നിര്‍മിച്ച ഫ്‌ളാറ്റ് യാതൊരു ഉപകാരവും ഇല്ലാതെ ഇടിച്ചു നിരത്തുമ്പോഴുണ്ടാകുന്ന കനത്ത പാരിസ്ഥിതിക ബുദ്ധിമുട്ടുകള്‍ കൂടി പരിഹരിക്കപ്പെടുന്ന നിര്‍ദേശവുമായാണ് സഊദിയില്‍ നിരവധി നിര്‍മാണ പദ്ധതികളില്‍ വൈദഗ്ധ്യം തെളിയിച്ച കോഴിക്കോട് മുക്കം കൊടിയത്തൂര്‍ സ്വദേശി രംഗത്തെത്തിയത്.
സര്‍ക്കാര്‍ അംഗീകാരം നല്‍കിയാല്‍ ഫ്‌ളാറ്റ് അടര്‍ത്തിയെടുത്തു മുന്നൂറോളം കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള വീട് പണിയാന്‍ സാധിക്കുമെന്ന് പ്രവാസി എന്‍ജിനീയര്‍ കുഞ്ഞി മൊയ്തീന്‍ മുക്കം സുപ്രഭാതത്തോട് പങ്കുവച്ചു. ഇത് ഫ്‌ളാറ്റ് ഭവന രഹിതര്‍ക്കും വീടില്ലാത്ത മറ്റു പാവപ്പെട്ടവര്‍ക്കുമായി ഉപയോഗപ്പെടുത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്‌ളാറ്റ് പൊളിച്ചു കടലിലോ മറ്റു ഒഴിഞ്ഞ പ്രദേശങ്ങളിലോ തള്ളുന്നതിന് പകരം മുന്നോട്ട് വച്ച നിര്‍ദേശം ഏറെ ശ്രദ്ധേയമാണ്. കൃത്യമായി അളന്നു സ്‌ലാബും ബീമും ചുമരും മുറിച്ചെടുത്ത് മറ്റൊരിടത്തു മാറ്റി സ്ഥാപിക്കാമെന്നാണ് ഇദ്ദേഹം പറയുന്നത്. ഇതുപയോഗിച്ചു നല്ല ഉറപ്പുള്ളതും താമസ യോഗ്യമായതുമായ വീടുകള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും പാരിസ്ഥിതിക കടമ്പകളില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു.
കൂടാതെ, ഫ്‌ളാറ്റിലെ വയറിങ്, പ്ലംബിങ് ഡെക്കറേഷന്‍ സാധന സാമഗ്രികള്‍ മുഴുവനും ഉപയോഗിക്കാന്‍ കഴിയുമെന്നതും ശ്രദ്ധേയമാണ്.
വീടുകള്‍ക്കു പുറമെ ഓവുചാലുകള്‍, കടല്‍ സംരക്ഷണ ഭിത്തികള്‍, പാര്‍ക്കുകള്‍ക്ക് ചുമരുകള്‍, റോഡ് സൈഡുകളിലെ റീടൈനിംഗ് വാള്‍ എന്നിവയും നിര്‍മിക്കാന്‍ കഴിയുമെന്നും ഇദ്ദേഹം പറഞ്ഞു. ഇത്രയും വീടുകള്‍ നിര്‍മിക്കാനായി മരട് ഫ്‌ളാറ്റ് പൊളിക്കാനായി വേണ്ടി വരുന്ന തുകയായ 25 കോടിയില്‍ അല്‍പം കൂടുതല്‍ തുക വേണമെന്ന് മാത്രം. ഈ പണം സര്‍ക്കാരോ മറ്റ് ഏജന്‍സികളോ ഏറ്റെടുക്കാന്‍ തയാറായാല്‍ യാതൊരു പാരിസ്ഥിതിക പ്രശ്‌നവും കൂടാതെയും ഒന്നും ഉപയോഗ ശൂന്യമാക്കി കളയാതെ ഉപയോഗപ്പെടുത്താമെന്നും സഊദിയില്‍ ഇത്തരത്തില്‍ വന്‍ പാലങ്ങള്‍, ഓവുചാലുകള്‍, കെട്ടിടങ്ങള്‍ എന്നിവ പലതവണ നിര്‍മിച്ച പരിചയ സമ്പത്തുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ മുന്നോട്ടു വന്നാല്‍ പദ്ധതി ഏറ്റെടുക്കാന്‍ തങ്ങളുടെ കീഴിലുള്ള പ്രവാസി സംരംഭമായ പ്രവാസി എന്‍ജിനീയറിങ് ഗ്രൂപ്പും മെഡ്‌കോ കമ്പനിയും തയാറുമാണ്.
നിലവില്‍ സഊദിയിലെ പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി ഇതിലെ ഷെയര്‍ ഉടമകളായ പ്രവാസി സംരംഭകര്‍ പ്രവാസം അവസാനിപ്പിക്കാന്‍ തയാറെടുക്കുകയാണ്.
ഈയവസരത്തില്‍ ഈ പദ്ധതി വിജയിച്ചാല്‍ തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്കുള്ള പ്രവാസി പുനരധിവാസ പദ്ധതിയായും സര്‍ക്കാരിന് ഇത് പ്രഖ്യാപിക്കാന്‍ കഴിയുമെന്നും കുഞ്ഞിമൊയ്തീന്‍ വ്യക്തമാക്കി.
25 വര്‍ഷമായി സഊദിയില്‍ ചീഫ് സര്‍വേയര്‍ ആയി ജോലി ചെയ്യുന്ന ഇദ്ദേഹം റിയാദിലെ കിങ് അബ്ദുല്ല ഇക്കണോമിക്‌സ് സിറ്റി, റിയാദ് മെട്രോ, നാഷണല്‍ വാട്ടര്‍ കമ്പനി എന്നിവിടങ്ങളില്‍ പദ്ധതികള്‍ ഏറ്റെടുത്തു ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കര മണ്ഡലത്തിലൂടെ; ആരാകും ചേലക്കര ലക്കിസ്റ്റാർ?

Kerala
  •  a month ago
No Image

എലിവിഷം ചേര്‍ത്തതറിയാതെ തേങ്ങാപ്പൂള്‍ എടുത്ത് കഴിച്ചു; ആലപ്പുഴയില്‍ 15 കാരി മരിച്ചു 

Kerala
  •  a month ago
No Image

ഭിന്നശേഷിക്കാരുടെ സംരക്ഷകരായ സഹോദരങ്ങൾക്കും സ്ഥലംമാറ്റത്തിൽ ഇളവ്

Kerala
  •  a month ago
No Image

കഴിഞ്ഞ 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 44 ഫലസ്തീനികളെ, ലബനാനില്‍ 31 പേര്‍; കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍

International
  •  a month ago
No Image

വീട്ടില്‍ക്കയറി യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിച്ച ശേഷം യുവാവും തീകൊളുത്തി മരിച്ചു

Kerala
  •  a month ago
No Image

'മധ്യസ്ഥ ശ്രമം ഉപേക്ഷിച്ചിട്ടില്ല,  യുദ്ധം അവസാനിപ്പിക്കാന്‍ ഇരു കക്ഷികളും മുന്നോട്ടു വന്നാല്‍ ചര്‍ച്ച തുടരും' വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്ത നിഷേധിച്ച് ഖത്തര്‍

International
  •  a month ago
No Image

പ്രതിഷേധം കനക്കുന്നു; മുഖം തിരിച്ച് സർക്കാർ; പൊതുപരീക്ഷാ സമയം മാറ്റില്ല 

Kerala
  •  a month ago
No Image

ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; രണ്ടു പേര്‍ക്ക് പൊള്ളല്‍

Kerala
  •  a month ago
No Image

വഖ്ഫ് ഭൂമി ഗിഫ്റ്റ് ആധാരമാണെന്ന കെ.എൻ.എം വാദം ഭൂമി വിറ്റവരെ സംരക്ഷിക്കാൻ

Kerala
  •  a month ago
No Image

മാലിന്യനിക്ഷേപത്തിൽ 2739 കേസുകൾ 2.66 കോടി പിഴ ചുമത്തി

Kerala
  •  a month ago