HOME
DETAILS
MAL
മലബാറിലെ ആദ്യ പെറ്റ് സി.ടി സ്കാനര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം തുടങ്ങി
backup
June 19 2017 | 22:06 PM
കോഴിക്കോട്: അര്‍ബുദ ചികിത്സാ രംഗത്ത് ഏറെ സഹായകമായ പെറ്റ് - സി.ടിസ്കാനര് സംവിധാനം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
പ്രമുഖ ചലച്ചിത്രതാരവും എം.പി യുമായ ഇന്നസെന്റാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. അര്‍ബുദ കോശങ്ങളെ അതി സൂക്ഷ്മമായി തിരിച്ചറിയാന്‍ കഴിയുന്നതാണ് ഈ സംവിധാനം.
ബേബി ഹോസ്പിറ്റല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍തോട്ടത്തില്‍ രവീന്ദ്രന്, മെഡിക്കല്‍ കോളജ് റേഡിയേഷന് ഓങ്കോളജി വിഭാഗം തലവന്‍ ഡോ. ടി അജയകുമാര്‍, എം.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.വി ജി പ്രദീപ്, ബേബി മെമ്മോറിയില്‍ ചെയര്മാന് ഡോ. കെ.ജി.അലക്സാണ്ടര്‍ ഡോക്ടര്‍മാരായ ശശിധരന്, മഹാരാജന്, സോമന് ജേക്കബ് എന്നിവര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."