പാലരുവി എക്സ്പ്രസില്‍ നരകയാത്ര; പരാതികളോട് മുഖംതിരിച്ച് റെയില്‍വേ
പാലക്കാട്: തിരുനല്‍വേലി ജങ്ഷനും പാലക്കാട് ജങ്ഷനും ഇടയില്‍ സര്‍വിസ് നടത്തുന്ന പ്രതിദിന എക്‌സ്പ്രസ് ട്രെയിനായ പാലരുവി എക്‌സ്പ്രസിലെ യാത്ര ജനങ്ങള്‍ക്ക് ദുരിതമാകുന്നു.
കഴിഞ്ഞ മാസം അവസാനംവരെ ജനറല്‍ കംപാര്‍ട്ടുമെന്റ് മാത്രമുണ്ടായിരുന്നപ്പോഴില്ലാത്ത ദുരിതമാണ് പാലരുവി ഇപ്പോള്‍ യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത്.
ഈ മാസം മുതലാണ് നാല് കോച്ച് റിസര്‍വേഷന്‍ സംവിധാനത്തിലേക്ക് മാറ്റിയത്. നിലവിലെ ജനറല്‍ കംപാര്‍ട്ടുമെന്റില്‍നിന്ന് ഒരു കോച്ചും അഡീഷനലായി മൂന്നു കോച്ചുമാണ് റിസര്‍വേഷന്‍ കംപാര്‍ട്ടുമെന്റാക്കിയിരിക്കുന്നത്. ഇതില്‍ പാലക്കാട് ജങ്ഷന്‍ മുതല്‍ കൊല്ലം ജങ്ഷന്‍ വരെ ലോക്കല്‍ ട്രെയിന്‍ യാത്രയുടെ പ്രതീതിയാണ് യാത്രക്കാര്‍ക്ക് അനുഭവപ്പെടുന്നതെന്ന വ്യാപക പരാതികളും ഇതിനിടെ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.
കൊല്ലം ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പാലരുവിയുടെ പേരാണ് 2017 ഏപ്രില്‍ 19ന് ആരംഭിച്ച ട്രെയിനിന് നല്‍കിയിരിക്കുന്നത്.
11 കോച്ചുകളുള്ള ട്രെയിന്‍ എവിടെയൊക്കെയാണ് നിര്‍ത്തുന്നതെന്ന് ഒരു ധാരണയുമില്ല. ഇന്ന് പ്ലാറ്റ്‌ഫോമിന്റെ മുന്നിലേക്ക് കയറ്റി നിര്‍ത്തിയാല്‍ നാളെ പിറകിലായിരിക്കുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. കൂടുതലും സീസണ്‍ ടിക്കറ്റ് യാത്രക്കാരാണ് ഈ ട്രെയിനിനെ ആശ്രയിക്കുന്നത്. കോച്ച് റിസര്‍വേഷനാക്കിയതോടെ ട്രെയിനില്‍ പല കോച്ചുകളിലും നിന്നുതിരിയാന്‍പോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."