HOME
DETAILS

ആയുര്‍വേദ ആശുപത്രിയിലും ചികിത്സ ലഭ്യം

  
backup
June 19 2017 | 22:06 PM

%e0%b4%86%e0%b4%af%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%a6-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82

കോഴിക്കോട്: പകര്‍ച്ചപ്പനി നിയന്ത്രണത്തിനും ചികിത്സക്കും ഫലപ്രദമായ മാര്‍ഗം ആയുര്‍വേദ ആശുപത്രികളില്‍ ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആയുര്‍വേദം) ഡോ. ഒ.കെ ഷേര്‍ളി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പനി നിയന്ത്രിക്കുന്നതിനായി ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തിക്കുന്നുണ്ട്. മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളെയും ചേര്‍ത്ത് എട്ട് സോണുകളായി തിരിച്ചാണ് ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനം. 

കൊതുകിനെ ഉറവിടങ്ങളില്‍ നശിപ്പിക്കുക എന്നതാണ് ഡെങ്കിപോലുള്ള പനികള്‍ തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗം. പരിസരം ശുചീകരിക്കുക, പാത്രങ്ങളിലും ഓടകളിലും കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക, ഫോഗിങ് നടത്തുക.
പുകയില, സോപ്പുവെള്ളം ലായനി പരിസരങ്ങളില്‍ തളിക്കുക എന്നിവ കൊതുക് നശീകരണത്തിന് ഫലപ്രദമാണ്.
വേപ്പെണ്ണ, തുളസി, പച്ചകര്‍പ്പൂരം എന്നിവ വെളിച്ചെണ്ണയില്‍ ചേര്‍ത്ത് ദേഹത്ത് പുരട്ടുന്നത് കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ ഗുണം ചെയ്യും. കുടിക്കാനുള്ള തിളപ്പിച്ചാറിയ വെള്ളത്തില്‍ മുത്തങ്ങ, ചുക്ക്, മല്ലി എന്നിവയിലേതെങ്കിലും ഉപയോഗിക്കുന്നത് നല്ലതാണെന്നും ഇവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ ഡോ. മനോജ് കാളൂര്‍, ഡോ. ഷൈജു എന്നിവരും പങ്കെടുത്തു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago
No Image

പരോളിന്റെ അവസാന ദിനം; കൊലക്കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  3 months ago
No Image

ഒഴുക്കില്‍പ്പെട്ട് കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍; സെന്തില്‍ ബാലാജിയും വീണ്ടും മന്ത്രിസഭയില്‍

National
  •  3 months ago
No Image

മന്ത്രിയാവണമെന്നില്ല; പാര്‍ട്ടി തീരുമാനം നടപ്പിലാക്കണം, പാര്‍ട്ടിയുടെ കെട്ടുറപ്പാണ് പ്രധാനം; തോമസ് കെ തോമസ് 

Kerala
  •  3 months ago