ഗീതാ അശോകന്റെ സ്ഥാനാര്‍ഥിത്വം: ഡീന്‍ പരാതി നല്‍കി
തിരുവനന്തപുരം: അരൂരിലെ യു.ഡി.എഫ് വിമത സ്ഥാനാര്‍ഥി ഗീതാ അശോകനെതിരേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് എം.പി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.
സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഗീതാ അശോകന്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ കടുത്ത ലംഘനമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഡീന്‍ കുര്യാക്കോസ് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ യുവജനവിഭാഗമായ യൂത്ത് കോണ്‍ഗ്രസില്‍ മുന്‍പ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറിയായിരുന്നു ഗീതാ അശോകന്‍. അച്ചടക്ക നടപടിയുടെ ഭാഗമായി അവരെ സംഘടനയില്‍നിന്ന് പുറത്താക്കിയിട്ടുള്ളതാണ്.
യൂത്ത് കോണ്‍ഗ്രസ് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഉദ്ദേശത്തോടെയാണ് ഇത് ചെയ്യുന്നതെന്നും ഈ വിഷയം അന്വേഷിച്ച് ഗീതാ അശോകന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്നും ഡീന്‍ ഇലക്ടറല്‍ ഓഫിസര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."