ആദിവാസികള്‍ക്ക് പ്രവേശനം നല്കാന് മടിയെന്ന് ഐ.ടി.ഡി.പി
മലപ്പുറം: വിജയശതമാനം കുറയുമെന്ന ഭീതിയില്‍ ആദിവാസി കുട്ടികള്‍ക്ക് പ്ലസ്വണ് പ്രവേശനം നല്കാന് സ്കൂള്‍ അധികൃതര്‍ വിമുകത കാണിക്കുകയാണെന്ന് ഐ.ടി.ഡി.പി ഓഫിസര്‍. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലികിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലയിലെ ബാലാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഏകോപന യോഗത്തിലാണ് ഐ.ടി.ഡി.പി ഓഫിസര്‍ സ്കൂളുകള്‍ക്കെതിരേ പരാതിയുന്നയിച്ചത്. പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആദിവാസി കുട്ടികളുടെ പ്രവേശനം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ മുന്‍കൈയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും.
യോഗത്തില്‍ ജില്ലാ സാമൂഹികനീതി ഓഫിസര്‍ സുഭാഷ് കുമാര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ സമീര്‍ മച്ചിങ്ങല്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, ചൈല്‍ഡ് ലൈന്‍ പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."