ചെലവ് നിരീക്ഷിക്കാന്‍ ആദായനികുതി വകുപ്പിന്റെ കണ്‍ട്രോള്‍ റൂം
കൊച്ചി: നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ചെലവ് നിരീക്ഷിക്കുന്നതിനായി ആദായ വകുപ്പിന്റെ കേരളത്തിലെ ഡയരക്ടര്‍ ജനറല്‍ ഓഫ് ഇന്‍കം ടാക്‌സ് (ഇന്‍വസ്റ്റിഗേഷന്‍) ഓഫിസ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.
കണക്കില്‍പ്പെടാത്ത പണം തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത് കണ്ടുപിടിക്കുന്നതിനും തടയുന്നതിനുമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശ പ്രകാരമാണ് കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചത്.
1800 425 31 73 എന്ന ടോള്‍ഫ്രീ നമ്പരിലും ലഹലരശേീിാീിശീേൃശിഴ.ശ@േഴാമശഹ.രീാ എന്ന ഇ മെയിലിലൂടെയും 8547 000 041 എന്ന വാട്ട്‌സ്ആപ്പ് നമ്പരിലൂടെയും 0484 220 61 70 എന്ന ഫാക്‌സ് നമ്പരിലൂടെയും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്.
വലിയ തോതില്‍ പണം, മറ്റു വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ സംഭരിച്ചിരിക്കുന്നതായോ, കടത്തിക്കൊണ്ടുപോകുന്നതായോ അറിവ് ലഭിക്കുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് വിവരം കൈമാറണമെന്ന് ജോയിന്റ് ഡയരക്ടര്‍ ഓഫ് ഇന്‍കം ടാക്‌സ് (ഇന്‍വസ്റ്റിഗേഷന്‍) അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."