പി.കെ കുഞ്ഞാലിക്കുട്ടി വള്ളിക്കുന്ന് റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു
വള്ളിക്കുന്ന്: നിയുക്ത എം.പി പി.കെ കുഞ്ഞാലിക്കുട്ടി വള്ളിക്കുന്ന് റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു. റെയില്‍വേ സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോമിന്റെ ഉയരക്കുറവ് മൂലം അപകടങ്ങള്‍ വര്‍ധിക്കുകയും നാലു പേര്‍ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് സന്ദര്‍ശനം.
പ്ലാറ്റ്‌ഫോമിന്റൈ ഉയരക്കുറവ് നടന്നുകണ്ട അദ്ദേഹം അടിപ്പാതയുടെ നിര്‍മാണത്തിലുണ്ടായ അപാകതകള്‍ പരിശോധിച്ചു. പി അബ്ദുല്‍ ഹമീദ് എം.എല്‍.എയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
തുടര്‍ന്ന് ജനപ്രതിനിധികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും പരാതികള്‍ സ്വീകരിച്ച ശേഷം അടിയന്തിരമായി റെയില്‍വേ അധികൃതരുമായി ബന്ധപ്പെട്ട് പരിഹാരനടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി. '
വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിക്ക് വേണ്ടി പ്രസിഡന്റ് വി.എന്‍ ശോഭനയും വള്ളിക്കുന്ന് റെയില്‍വേ സ്‌റ്റേഷന്‍ ഡവലപ്‌മെന്റ് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി പി.പി അബ്ദുല്‍റഹ്മാനും എം.പിക്ക് ഹരാര്‍പ്പണം നടത്തി.
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍കലാം മാസ്റ്റര്‍, വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ശോഭന, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബക്കര്‍ ചെര്‍ന്നൂര്‍, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.പി ഹൈറുന്നിസ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ നിസാര്‍ കുന്നുമ്മല്‍, ഇ ദാസന്‍, ബിന്ദു, ഭരണസമിതി അംഗങ്ങളായ ബിന്ദു പുഴക്കല്‍, ഒ ലക്ഷ്മി, കാട്ടീരി നഫീസ, വിശ്വന്‍, അനീഷ്, ഷീബ തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും നാട്ടുകാരും സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."